Latest NewsNewsIndiaInternational

കൊറോണയോടൊപ്പം തന്നെ ലോകം ജീവിക്കാന്‍ പഠിക്കണം; വൈറസ് വ്യാപനത്തെ എങ്ങനെ അതിജീവിക്കണമെന്ന് ലോകാരോഗ്യ സംഘടന

അടച്ചുപൂട്ടല്‍ കൊണ്ടുമാത്രം രോഗം തടയാൻ സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ന്യൂയോർക്ക്: കൊറോണയോടൊപ്പം തന്നെ ലോകം ജീവിക്കാന്‍ പഠിക്കണമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ സാന്നിധ്യം ആരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ അതിന്റെ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സ്ഥാനപതി ഡേവിഡ് നബോറോ പറഞ്ഞു.

രോഗബാധിതരെ കണ്ടെത്തിയാലുടനെ സമ്ബര്‍ക്കവിലക്കേര്‍പ്പെടുത്തി മാറ്റിപ്പാര്‍പ്പിക്കുന്നതിലൂടെ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മഹാമാരിയുടെ ഉന്മൂലനത്തെ കുറിച്ച്‌ സംസാരിക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല, വൈറസിനൊപ്പം അതിജീവിക്കാനാണ് ശ്രമിക്കേണ്ടത്. കൊറോണ വൈറസ് ഒരു യഥാര്‍ഥ്യമാണ്’. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നബോറ പറഞ്ഞു.

അടച്ചുപൂട്ടല്‍ കൊണ്ടുമാത്രം രോഗം തടയാൻ സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്നും രോഗബാധിതരില്‍ നിന്ന് വൈറസ് പകരാതിരിക്കാന്‍ വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്യേണ്ടതെന്നും ലോക്ക് ഡൗണ്‍ പോലെയുള്ളവ ഒരു പരിധി വരെ രോഗവ്യാപനം തടയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കാമുകിയെ കാണാന്‍ പോയി; വഴി മധ്യേ സംഭവിച്ചത്

രോഗലക്ഷണമുള്ളവരെ പതിനാല് ദിവസം നിര്‍ബന്ധമായും മാറ്റിപ്പാര്‍പ്പിക്കണമെന്നും നബോറ പറഞ്ഞു. ഇന്ത്യയിലെ ഉയര്‍ന്ന ജനസംഖ്യയും പരിമിതമായ ആരോഗ്യസംവിധാനങ്ങളും ആശങ്കയുളവാക്കുന്നതാണ്. ഓരോ പൗരനും സാഹചര്യം മനസിലാക്കുകയും മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. അല്ലെങ്കില്‍ കൊറോണ ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button