Latest NewsIndiaNews

പിഞ്ച് കുഞ്ഞുൾപ്പെടെ ഒരു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊൽക്കത്ത : പിഞ്ച് കുഞ്ഞുൾപ്പെടെ ഒരു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ​ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കും മൂ​ന്ന് കു​ട്ടി​ക​ൾ​ക്കു​മാ​ണ് കൊവിഡ് ബാധിച്ചത്. . മാ​താ​വി​ന് 27 വ​യ​സും പി​താ​വി​ന് 45ഉം. ദ​മ്പ​തി​ക​ളു​ടെ മ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ആ​റും 11 ഉം ​വ​യസുമാണ് പ്രായം. യു​കെ​യി​ൽ​നി​ന്നും അ​ടു​ത്തി​ടെ വ​ന്ന ആ​ളു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ യു​വ​തി​ക്ക് രോ​ഗം ബാധിക്കുകയും കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് പ​ക​രു​ക​യു​മാ​യി​രു​ന്നുവെന്നാണ് റിപ്പോർട്ട്. ഇ​തോ​ടെ പ​ശ്ചി​മ ബം​ഗാ​ളി​ൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 15ആയി.

Also read : രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ

അതേസമയം കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി അ​ഭി​നന്ദിച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മമത ബാ​ന​ർ​ജി​യെ ഫോ​ണി​ൽ ഫോ​ണി​ൽ വി​ളിച്ചാണ് പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദ​നം അ​റി​യിച്ചത്. ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​യും പ്ര​ശം​സി​ച്ച. പ്ര​ധാ​ന​മ​ന്ത്രി കൊവിഡ് 19 ​വ്യാപനത്തിന്‍റെ നി​ല​വി​ലെ സ്ഥി​തി​യും ചോ​ദി​ച്ച​റി​ഞ്ഞു. പ​ത്ത് മി​നി​റ്റോ​ളം ഇ​രു​നേ​താ​ക്ക​ളും സം​സാ​രി​ച്ചുവെന്നാണ് റിപ്പോർട്ട്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ശേ​ഷം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും മ​മ​ത​യെ വി​ളി​ച്ച് സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ ചോദിച്ചറിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button