KeralaLatest NewsNews

നൗഷാദ് വീണ്ടുമെത്തി ; ഇത്തവണ എത്തിയത് നൂറോണം പേര്‍ക്ക് പൊതിച്ചോറുമായി

കൊച്ചി: പ്രളയ കാലത്ത് എല്ലാം നഷ്ടമായവര്‍ക്കു വേണ്ടി കൊച്ചിയിലെ ബ്രോഡ് വേ തെരുവില്‍ കച്ചവടം നടത്തുന്ന നൗഷാദ് തന്റെ കടയിലെ വസ്ത്രങ്ങളെല്ലാം ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവര്‍ക്ക് നല്‍കിയ നൗഷാദിനെ ആരും മറന്നുകാണില്ല. കേരളം വീണ്ടും വലിയൊരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ കൈത്താങ്ങുമായി നൗഷാദ് വീണ്ടുമെത്തിയിരിക്കുകയാണ്.

ഇത്തവണ ലോക്ക്ഡൗണില്‍ തെരുവില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവുമായിട്ടാണ് നൗഷാദ് എത്തിയിരിക്കുന്നത്. സുഹൃത്തിന്റെ വാഹനത്തില്‍ കൊച്ചി നഗരത്തിലെ തെരുവില്‍ ഭക്ഷണമില്ലാതെ കുടുങ്ങിയ നൂറോളം പേര്‍ക്കാണ് പൊതിച്ചോറുമായി നൗഷാദ് എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പൊതിച്ചോറ് എത്തിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button