Latest NewsNewsIndia

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് എം​എ​ല്‍​എ നി​രീ​ക്ഷ​ണ​ത്തി​ല്‍

അ​മ​രാ​വ​തി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വൈ​എ​സ്‌ആ​ര്‍ എം​എ​ല്‍​എ നി​രീ​ക്ഷ​ണ​ത്തി​ല്‍. ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ആണ് എം​എ​ല്‍​എ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആയിരിക്കുന്നത്. ഭ​ര​ണ​ ക​ക്ഷി​യാ​യ വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ എം​എ​ല്‍​എ ഷെ​യ്ക് മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് നിരീക്ഷണത്തിലായത്.

ബ​ന്ധു​വി​ന് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ദ്ദേ​ഹം ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ സ്വ​യം ക്വാ​റ​ന്റൈ​നി​ല്‍ പോ​യ​ത്. ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്നു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഫ​ലം തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കും.

അതേസമയം, ഇന്ന് രാജ്യത്ത് മൂന്ന് പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്കാരാണ് മരിച്ചത്. ഇന്ന് മാത്രം 98 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ 1127 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 90 പേര്‍ രോഗവിമുക്തരായി.

ALSO READ: കോവിഡ് 19: ആദിവാസി മേഖലകളില്‍ മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍ സജീവമാക്കും;- എ കെ ബാലന്‍

മഹാരാഷ്ട്രയില്‍ ഇന്ന് വരെ 203 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ രോഗവിമുക്തി നേടി. കേരളത്തില്‍ ഇന്ന് 20 പേര്‍ക്ക് വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിച്ചു. ഇതുവരെ 202 പേരെ രോഗം ബാധിച്ചിച്ചുണ്ട്. പതിനാറ് പേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button