KeralaLatest NewsNewsIndia

കോവിഡ് മഹാവിപത്തിനെ നേരിടുന്നതിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച്‌ പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കോവിഡ് മഹാവിപത്തിനെ നേരിടുന്നതിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച്‌ പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്. കോവിഡ് 19-ന് എതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ രാഹുല്‍ ചില നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.

കത്തിന്റെ പൂർണ രൂപം

‘നാം നേരിടുന്ന വലിയ മാനുഷിക പ്രതിസന്ധിയുടെ ഈ സമയത്ത് ദശലക്ഷക്കണിക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം എന്റെ ഐകദാര്‍ഢ്യം ഞാന്‍ നിങ്ങളെ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ അടിയന്തര നടപടികളെടുക്കാന്‍ ലോകം നിര്‍ബന്ധിതമായി. ഇന്ത്യയും 21 ദിവസത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണിലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ നമ്മുടെ ജനങ്ങള്‍ക്കും സമൂഹത്തിനും സമ്ബദ്ഘടനയ്ക്കും ഏല്‍പിക്കാന്‍ പോകുന്ന വിനാശകരമായ ആഘാതത്തെ താങ്കള്‍ ഗൗരവത്തോടെ കാണണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.

ഇന്ത്യയുടെ അവസ്ഥ മറ്റുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ തന്ത്രം പ്രയോഗിക്കുന്ന വലിയ രാജ്യങ്ങളില്‍ നിന്ന് ഭിന്നമായി വ്യത്യസ്തമായ ഒരു മാര്‍ഗം നമുക്ക് ചിലപ്പോള്‍ വേണ്ടി വന്നേക്കാം. കാരണം ദിവസവേതനത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ ഇന്ത്യയിലുണ്ട്. ലോക്ക്ഡൗണില്‍ എല്ലാ സാമ്ബത്തിക പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്.
ഇത് ഇന്ത്യയ്ക്കും രാജ്യത്തെ സാമ്ബത്തികമായി ദുര്‍ബലമായ വിഭാഗത്തിനും വിനാശകരമാകും.

നമ്മുടെ രാജ്യത്തെ ജനങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള കൂടുതല്‍ ഫലപ്രദമായ വഴികള്‍ സര്‍ക്കാര്‍ പരിഗണിക്കണം. വയോജനങ്ങളുടെ രക്ഷയായിരിക്കണം നമ്മുടെ പ്രാഥമിക കടമ. പ്രായമുള്ളവര്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലാണ് കഴിയുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ട യുവജനങ്ങള്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങും. അത് അവരുടെ മാതാപിതാക്കള്‍ക്കും, മുത്തശ്ശനും മുത്തശ്ശിക്കുമെല്ലാം അസുഖം വരുന്നതിന് കാരണമാകും. ഇത് ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമാകും.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജ് ഒരു നല്ല തുടക്കമാണ്. എന്നാല്‍ എത്രയും വേഗം ഇത് പ്രാവര്‍ത്തികമാക്കുക എന്നുള്ളത് വളരെ പ്രധാനമാണ്.ഇതുസംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണം. കൂടുതല്‍ ജനങ്ങള്‍ വസിക്കുന്ന ഇടത്ത് അതിനുസരിച്ചുള്ള കിടക്കയും, വെന്റിലേറ്ററും ഉള്‍പ്പടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കണം. അതുപോലെ തന്നെ പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിക്കണം. അപ്രകാരം ചെയ്താന്‍ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഒരു കൃത്യമായ ചിത്രം നമുക്ക് എത്രയുംപെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

സര്‍ക്കാര്‍ അതിവേഗം കൈക്കൊണ്ട ലോക്ക്ഡൗണ്‍ പരിഭ്രാന്തിയും ആശങ്കകളും ഉയര്‍ത്തിയിട്ടുണ്ട്. വാടക നല്‍കാന്‍ സാധിക്കാത്തതിനാല്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. കാല്‍നടയായാണ് പലരും അതിര്‍ത്തികള്‍ കടക്കുന്നത്. അവര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കണം. അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമെത്തിക്കണം. വരാന്‍ പോകുന്ന കാഠിന്യമേറിയ മാസങ്ങളെ മറികടക്കാന്‍ അത് അവരെ സഹായിക്കും.

സാമ്ബത്തിക അടച്ചുപൂട്ടലിന്റെ ഭാഗമായി വരുന്ന ആഴ്ചകളില്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളില്‍ നിന്ന് രാജ്യത്തിന്റെ സാമ്ബത്തിക സോത്രസ്സുകളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ കൈക്കൊളളണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button