Latest NewsIndia

ആയിരത്തോളം പേര്‍ തടിച്ചുകൂടി: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ ലോക്ക് ഡൌൺ ലംഘിച്ചതിന് കേസ്

ബിലാസ്പുര്‍: ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച്‌ ജനങ്ങള്‍ കൂട്ടംകൂടിയ സംഭവത്തില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്തു. എം.എല്‍.എ ശൈലേഷ് പാണ്ഡെക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സൗജന്യ റേഷനുവേണ്ടി എം.എല്‍.എയുടെ ബിലാസ്പുരിലെ വസതിയിലാണ് ആയിരത്തോളം പേര്‍ തടിച്ചുകൂടിയത്. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

25കാരനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു

ജനങ്ങള്‍ കൂട്ടംകൂടിയത് 144, 188 വകുപ്പുകളുടെയും ഐ.പി.സി 279-ന്‍റെയും ലംഘനമാണെന്ന് അഡീഷനല്‍ എ.സി.പി ഒ.പി ശര്‍മ പറഞ്ഞു.അതേസമയം രാജ്യത്ത് ലോക്ഡൗണ്‍ കാലയളവില്‍ ചരക്കുകള്‍ കെട്ടികിടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. അവശ്യവസ്തുക്കള്‍ ,അല്ലാത്തവ എന്നീ വേര്‍തിരിവില്ലാതെ എല്ലാ ചരക്കുകളുടെയും നീക്കത്തിന് കേന്ദ്രം അനുമതി നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button