KeralaLatest NewsNews

പുതിയ കാറെടുത്തതിന് പിന്നാലെ ലോക്ക്ഡൗൺ, സഹികെട്ടപ്പോൾ റോഡിലിറങ്ങി പരാക്രമം; വാഹനം അടിച്ചുതകർത്ത് നാട്ടുകാർ; യുവാവിനെ പോലീസിന് കൈമാറിയത് കയ്യും കാലും കെട്ടിയിട്ട്

തളിപ്പറമ്പ്: പുതിയ കാറെടുത്തതിന് പിന്നാലെ ലോക്ക് ഡൗൺ അനൗൺസ് ചെയ്‌തു. ഒടുവിൽ എന്തും വരട്ടെയെന്ന വിചാരവുമായി കാർ എടുത്ത് റോഡിലേക്കിറങ്ങി. ഇത്തരത്തിൽ പോലീസിനെ വലച്ച് ഒടുവിൽ പിടിയിലായിരിക്കുകയാണ് കാസർകോട് ആലമ്പാടി സ്വദേശി സി.എച്ച്.റിയാസ്. സത്യവാങ്മൂലമൊന്നും ഇയാൾ കൈയിൽ കരുതിയിരുന്നില്ല. കൂടാതെ പോലീസ് കൈ കാണിച്ചിട്ട് വണ്ടി നിർത്തിയതും ഇല്ല. 100–120 കിലോമീറ്റർ വേഗത്തിലായിരുന്നു വാഹനം ഓടിച്ചത്.

Read also: തിരുവനന്തപുരത്ത് കൊറോണ ബാധിച്ച്‌ മരിച്ചയാളുടെ മകൾ കെഎസ്ആര്‍ടിസി കണ്ടക്ടർ; ജോലി ചെയ്‌തിരുന്നത്‌ തിരക്കുള്ള റൂട്ടിൽ; നിർണായകമായി പരിശോധനാഫലം

കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസർകോട്ടുനിന്ന് ഒരാൾ വരുന്നതറിഞ്ഞ് വഴി തടയാൻ പോലീസിനൊപ്പം നാട്ടുകാരും കൂടി. ഒടുവിൽ ഇരിട്ടി മാലൂരിൽ വച്ച് നാട്ടുകാർ വാഹനം കുറുകെ ഇട്ട് വഴി തടഞ്ഞു. ഇതോടെ ഇയാൾ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഒടുവിൽ കയ്യും കാലും കെട്ടിയിട്ടാണ് നാട്ടുകാർ റിയാസിനെ പൊലീസിനെ ഏൽപിച്ചത്. വാഹനവും അടിച്ചുതകർത്തു. അതേസമയം വാഹനം കസ്റ്റഡിയിൽ എടുത്ത ശേഷം ലോക്ഡൗൺ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button