Latest NewsIndia

തിരുവനന്തപുരത്തു മരിച്ച അസീസിന് എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തതയില്ല: രോഗം സ്ഥിരീകരിച്ചത് ഇന്നലെ

അസീസിന് എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തമല്ല. അതേസമയം ഇതുവരെ സാമൂഹ്യവ്യാപനം ഉണ്ടായതായി സര്‍ക്കാര്‍ പറയുന്നില്ല.

തിരുവനന്തപുരം; കേരളത്തില്‍ കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് (68) ആണ് മരിച്ചത്.ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു അസീസിന് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തേ കൊച്ചിയില്‍ മരണമടഞ്ഞയാള്‍ വിദേശത്ത് നിന്നും വന്നയാള്‍ ആയിരുന്നു. എന്നാല്‍ അസീസിന് എവിടെ നിന്നുമാണ് രോഗം പടര്‍ന്നതെന്ന് വ്യക്തമല്ല. അതേസമയം ഇതുവരെ സാമൂഹ്യവ്യാപനം ഉണ്ടായതായി സര്‍ക്കാര്‍ പറയുന്നില്ല.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുമായി സമ്പര്‍ക്കത്തില്‍ പെട്ടവര്‍ നിരീക്ഷണത്തിലാണ്. ഈ മാസം 18 ാം തീയതി പനി ബാധിച്ച്‌ ചികിത്സ തേടിയ അസീസിനെ ​ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ നിന്നും 23 ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കൊണ്ടുപോയത്. തുടര്‍ന്ന് ആദ്യം നടത്തിയ സ്രവ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നിട്ടും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് 29 ാം തീയതി നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. വെന്റിലേറ്ററില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശ-വൃക്കാസംബന്ധമായ അസുഖം ഉണ്ടായിരുന്നു.ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അസീസിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്,

ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലാകുകയും ​െ​ചയ്തു. തുടര്‍ന്ന് ഡയാലിസിസ് തുടങ്ങിയിരുന്നതായിട്ടാണ് ആശുപത്രി പറയുന്നത്. മരണത്തിന് പിന്നാലെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നീരിക്ഷണത്തിലായിരിക്കുകയാണ് .

shortlink

Post Your Comments


Back to top button