Latest NewsNewsTechnology

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് സൗജന്യ ഡാറ്റ ഓഫർ അവതരിപ്പിച്ച് ജിയോ

കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ചക്ക സമ്പൂർണ ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്നർക്കായി സൗജന്യ ഡാറ്റ ഓഫർ അവതരിപ്പിച്ച് ജിയോ. പ്രതിദിനം 2 ജിബി ഡേറ്റ ലഭിക്കുന്ന ‘ജിയോ ഡാറ്റാ പാക്ക്’ രണ്ട് ദിവസം മുൻപ്  പ്രഖ്യാപിച്ചതായി ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഉപയോക്താക്കള്‍ക്ക്അധിക ചെലവില്ലാതെ നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ ലഭിക്കന്നു. കമ്പനി തന്നെ ഈ പ്ലാന്‍ സ്വപ്രേരിതമായി അപ്ഡേറ്റ് ചെയ്യുമെന്നു റിപ്പോർട്ടിൽ പറയുന്നു. വോയ്‌സ് കോള്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. 2ജിബി പരിധി അവസാനിപ്പിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വേഗം 64കെബിപിഎഎസ് ആയി കുറയും. ഏപ്രില്‍ ഒന്ന് വരെയാണ് ഈ ഓഫറിന്റെ കാലാവധി.

ഈ പ്ലാന്‍ ആക്സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുന്നില്ലെങ്കിൽ ഇത് ലഭ്യമാണോ എന്നറിയാൻ മൈ ജിയോ ആപ്പ് സന്ദര്‍ശിച്ചാല്‍ മതി.അതില്‍ വ്യൂ പ്ലാന്‍ തുറന്നാൽ ജിയോ ഡാറ്റാ പാക്ക് ആക്റ്റിവേറ്റ് ആയിട്ടുണ്ടെങ്കില്‍ അതില്‍ കാണാൻ സാധിക്കും.. അല്ലെങ്കില്‍ ആപ്ലിക്കേഷനിലെ മെനു തുറന്ന് സ്റ്റേറ്റ്മെന്റ്സ് എടുത്താല്‍ മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button