KeralaLatest NewsNews

മ​ദ്യം വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കും; നൽകുന്നത് മൂന്ന് ലിറ്റർ; മാ​ര്‍​ഗ​നി​ര്‍​ദേ​ശം തയ്യാറാക്കി എ​ക്സൈ​സ്

തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ന​ല്‍​കി​യാ​ല്‍ മ​ദ്യം വീട്ടിൽ എത്തിച്ചുനൽകും. ഇതിനുള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം എ​ക്സൈ​സ് ത​യാ​റാ​ക്കി. പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കാണ് ഡോക്ടർമാർ കുറിപ്പടി എഴുതി നൽകുന്നത്. ബെവ്‌കോയ്ക്കാണ് അപേക്ഷകന്റെ വീട്ടിൽ എത്തിക്കാനുള്ള ചുമതല. ഒരാഴ്ചത്തേക്ക് ഒരു അപേക്ഷകന് മൂന്ന് ലിറ്റർ മദ്യമാണ് നൽകുന്നത്. ഇതനുസരിച്ച് ഒരുദിവസം 420 മില്ലി മദ്യമായിരിക്കും ഒരാള്‍ക്ക് ലഭിക്കുന്നത്. എട്ടാംദിവസം മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

Read also: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും

ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് എക്‌സൈസ് ആദ്യം ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്ക്ക് കൈമാറും. അപേക്ഷകന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ച ശേഷം മദ്യം എത്തിക്കാനുള്ള ബാക്കി നടപടികൾ സ്വീകരിക്കും. അ​തേ​സ​മ​യം, മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്ക് ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യോ​ടെ മ​ദ്യം ല​ഭ്യ​മാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പാ​ലി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button