Latest NewsNewsIndia

രാജ്യം കോവിഡിനെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഭാരതം കോവിഡിനെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വാർത്താ വിതരണ പ്രക്ഷേപണ വകുപ്പും പ്രധാന മന്ത്രിയുടെ വാദം ശരിവച്ചു. ഇന്നലെ ദേശീയതലത്തില്‍ ലോക്ഡൗണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ രാജ്യം മുഴുവന്‍ വ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

എപ്പിഡെമിക്കിന്റെ കാലത്ത് അതിനേക്കാളേറെ അപകടമാണ് ഇന്‍ഫോഡെമിക്’ എന്നാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളില്‍ നിരവധി വാര്‍ത്ത കള്‍ തികച്ചും വാസ്തവവിരുദ്ധമാണ്.

ഇതിനിടെ ‘രാജ്യത്ത് ഏപ്രില്‍1 മുതല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നും ഇന്ത്യന്‍ സായുധ സേനാ വിഭാഗങ്ങള്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, എന്‍സിസി, എന്‍എസ്എസ്, എന്നിവര്‍ അതാത് ജില്ലാ തല സര്‍ക്കാര്‍ സംവിധാനത്തിന്‍രെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തി ക്കേണ്ടതാണ്’ എന്ന വ്യാജ വാര്‍ത്തയും രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു.

ALSO READ: രാജ്യത്തെ 10 കൊവിഡ് ഹോട്ട്‌ സ്‌പോട്ടുകൾ ആരോഗ്യവിഭാഗം കണ്ടെത്തി; കേരളത്തിലെ രണ്ട് ജില്ലകളും പട്ടികയിൽ

കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ പേരിലും വ്യാജ വാര്‍ത്തയും രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു. പണം തട്ടാനുള്ള വ്യാജ അക്കൗണ്ട് വിവര ങ്ങളിലും വീഴരുതെന്ന് നേരിട്ട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button