Festivals

ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ശ്രീരാമ നവമി ദിനത്തിൽ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശ്രീരാമചന്ദ്ര ഭഗവാന്‍റെ ജന്മദിനമാണ് ഹിന്ദുക്കള്‍ ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ജനന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം. ത്രേതായുഗത്തില്‍ ഇങ്ങനെയൊരു ദിവസം പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന്‍ ജനിച്ചത്.

അതുകൊണ്ട് ചൈത്രമാസ ശുക്ളപക്ഷ നവമി ശ്രീരാമ നവമി എന്ന ശ്രീരാമ ജയന്തി ആയി ആഘോഷിക്കുന്നു. – മിക്കപ്പോഴും ഈ ദിവസം പുണര്‍തം നക്ഷത്രം ആവാറില്ലെങ്കിലും . സനാതന ധര്‍മ്മങ്ങളുടെ പാലകനായ അവതാര പുരുഷനാണ് ശ്രീരാമന്‍.

ചൈത്രശുക്ള നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്. മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്. സൂര്യവംശരാജാവായിരുന്ന ദശരഥന്‍റേയും കൗസല്യയുടേയും പുത്രനായാണ് ശ്രീരാമന്‍റെ ജനനം. അസുര രാജാവായ രാവണനെ കൊല്ലുകയായിരുന്നു ശ്രീരാമ അവതാരത്തിന്‍റെ ലക്ഷ്യം. ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായാണ് കരുതുന്നത്. ഭാരതത്തിലെ ചിലയിടങ്ങളില്‍ ശ്രീരാമ നവമി ആഘോഷങ്ങള്‍ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്നു.

മര്യാദാ പുരുഷോത്തമനും ധർമ്മമൂർത്തിയുമായ ഭഗവാൻ ശ്രീരാമചന്ദ്രന്‍റെ അവതാരദിനം ചൈത്രശുക്ല നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്‌. ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ്‌ രാമനാമം ജപിക്കുന്നത്‌ മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗമായാണ്‌ കരുതുന്നത്‌. വടക്കേ ഇന്ത്യയില്‍ ശ്രീരാമ ക്ഷേത്രങ്ങളില്‍ വിഗ്രഹത്തില്‍ പഞ്ചാമൃതാഭിഷേകവും ധൂപങ്ങളും ദീപങ്ങളും നൈവേദ്യവും കൊണ്ട്‌ പൂജകളും രാമായണ പാരായണവും നടക്കാറുണ്ട്.

രാമ ജന്‍‌മഭൂമിയായ അയോദ്ധ്യയില്‍ ഭക്തര്‍ സരയൂ നദിയില്‍ മുങ്ങിക്കുളിച്ച്‌ ക്ഷേത്രദര്‍ശനത്തിനെത്തുന്നു. രാമചരിത മാനസം വായിക്കുകയും ശ്രീരാമ വിഗ്രഹത്തില്‍ അര്‍ച്ചനയും ആരതിയും നടത്തുകയും വ്രതമെടുക്കുകയുമൊക്കെ ചെയ്യുന്നു. ഈ പുണ്യദിനത്തിൽ ശ്രീരാചന്ദ്രസ്വാമിയുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു

shortlink

Post Your Comments


Back to top button