KeralaLatest NewsNews

ഒട്ടകത്തിന് ഇടം കൊടുത്ത അറബിയുടെ കഥ കേരള സർക്കാർ ഓർക്കുന്നത് നല്ലത്, ഇല്ലെങ്കിൽ അതിഥികൾ ആതിഥേയരുടെ അടിയന്തിരം നടത്തുന്നതിനു അധികകാലം വേണ്ടി വരില്ല

അതിഥി ദേവോ ഭവ.! അതിഥി ദേവോ ഭവഃ ഭാരതീയ സംസ്ക്കാരത്തിന്റെ ചരിത്രത്താളുകളിൽ എന്നും അതീവ പ്രാധാന്യത്തോടെയും അഴകോടെയും കോറിയിട്ട വാക്കുകൾ. ദൈവത്തെപ്പോലെ കരുതുന്ന അതിഥികൾ ദൈവത്തിനൊപ്പം നിൽക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ അവിടെ സ്വർഗം വിരിയുന്നു. ഈ ഒരു മനോഹര സങ്കല്പത്തിലാവാം നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി ഇതരസംസ്ഥാനതൊഴിലാളികളെ അതിഥി തൊഴിലാളികളെന്നു നാമകരണം ചെയ്തത്.പക്ഷേ അതിഥികൾ പാലിക്കേണ്ട സാമാന്യമര്യാദകൾ പോലും അവർ ആതിഥേയരോട് കാണിക്കുന്നില്ലായെന്നതാണ് വാസ്തവം.

തിഥി നോക്കാതെ ഭവനത്തിലെത്തുന്നവനാണ് അതിഥി .അവർ അധികം നാൾ വീട്ടിൽ തങ്ങാറില്ല.വേതനം പറ്റാറില്ല.വിനോദസഞ്ചാരത്തിനെത്തുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് യഥാർത്ഥത്തിൽ കേരളത്തിലെ അതിഥികൾ.അല്ലാതെ തൊഴിൽ തേടി ഇവിടെയെത്തിയ തൊഴിലാളികളല്ലാ.സർവ്വരാജ്യ തൊഴിലാളികളെല്ലാം ഒരേ ലേബൽ പേറുന്നവരാണ്.അവിടെ അതിഥിയും ആതിഥേയരുമില്ല.തൊഴിലെടുക്കുന്നു;അതിനുള്ള വേതനം കൈപ്പറ്റുന്നു.

ഈ കൊറോണക്കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്നും കമ്മ്യൂണിറ്റി കിച്ചൻ വഴി എല്ലാവർക്കും ഭക്ഷണലഭ്യത ഉറപ്പാക്കണമെന്നുമുള്ള നമ്മുടെ മുഖ്യമന്ത്രി.ശ്രീപിണറായി വിജയന്റെ പ്രഖ്യാപനം നൂറുശതമാനവും ആത്മാർത്ഥതയിലൂന്നിയ ഒന്നായിരുന്നു.പക്ഷേ അതിഥി തൊഴിലാളികൾ എന്ന് അദ്ദേഹം കരുതലോടെ സംബോധന ചെയ്തവർ ആതിഥേയരെ വലച്ചത് പായിപ്പാട്ടും പെരുമ്പാവൂരിലും നമ്മൾ കണ്ടതാണ്.അപ്പോൾ മനസ്സിലേയ്ക്ക് ഓടിയെത്തിയത് ഒട്ടകത്തിനു ഇടം കൊടുത്ത അറബിയുടെ കഥയാണ്.

അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട്, ഒരു കണക്കും മേൽവിലാസവും ഇല്ലാതെ അവരെ ഇവിടെ ഊട്ടിവളർത്തിയതിന്റെ വിപരീതഫലമാണ് നമ്മൾ പായിപ്പാട്ട് കണ്ടത്.താൽക്കാലികലാഭം നോക്കി, കുത്തകമുതലാളിമാരും എന്തിന്, സർക്കാർ പോലും, സ്വന്തം നാട്ടിലെ തൊഴിലാളികളെ തഴഞ്ഞു, അന്യസംസ്ഥാനങ്ങളിൽ നിന്ന് കൃത്യമായ ഊരും പേരും ജീവിതപശ്ചാത്തലവും നോക്കാതെ കൊണ്ടുവന്നു താമസിപ്പിച്ച ഇവർ അന്നം കൊടുത്ത കൈകളിൽ തന്നെ കടിച്ച എത്രയോ ക്രിമിനൽ കേസുകളുണ്ട്.അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന പലരും ഇന്ത്യക്കാർ പോലുമല്ല. ക്രിമിനലിസം രക്തത്തിലലിഞ്ഞ ബംഗ്ലാദേശികളാണ് ഏറിയ പങ്കും.

പായിപ്പാട്ട് ഒത്തുച്ചേർന്ന അവരുടെ പ്രകടനം, പെട്ടെന്നുള്ള പ്രതികരണമായിരുന്നില്ല.
ഇത്രയും പേർ, അവർക്ക് തൊഴിൽ നൽകിയിരുന്ന സംസ്ഥാനത്തെ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പെട്ടെന്ന് തെരുവിൽ ഇറങ്ങിയെങ്കിൽ, അവരെ ഇളക്കിവിടാൻ തക്ക പ്രാപ്തിയുള്ള സാമൂഹ്യവിരുദ്ധ മാഫിയ കേരളത്തിൽ സജീവമാണ് എന്നർത്ഥം.

ദിവസങ്ങളായി, നാടിന്റെ നിയമം പാലിച്ചു വീട്ടിൽ ഒതുങ്ങിയിരിക്കുന്ന മലയാളികളുടെ ജീവനാണ്, ഇത്തരം അച്ചടക്കലംഘനത്തിലൂടെ വെല്ലുവിളി നേരിട്ടത്. ഈ പ്രകടനങ്ങളെ മുളയിലേ നുള്ളിയില്ലെങ്കിൽ, “അതിഥി “കൾ തിങ്ങിപ്പാർക്കുന്ന മറ്റു സ്ഥലങ്ങളിലേക്കും, ഇനിയും ഇതൊക്കെ വ്യാപിക്കും . നിയന്ത്രിക്കാൻ ആവാത്തവിധം. മഹാവ്യാധിയുടെ വ്യാപനം തടയാൻ സംസ്ഥാന സർക്കാർ നടത്തുന്ന അക്ഷീണപ്രയത്നങ്ങളെ ഇത്തരം തെരുവുപരിപാടികൾ വിപരീതമായി ബാധിക്കുകയും ചെയ്യും.

എത്രയോ വർഷങ്ങളായി നമ്മൾ അണ്ണാച്ചിയെന്നു വിളിക്കുന്ന തമിഴൻമാർ കേരളത്തിലുണ്ട്. ല .തുണിയും, പാത്രങ്ങളും, ചിട്ടിയും, പാട്ടവുമായൊക്കെ അവർ നമ്മളില്ലാത്തപ്പോൾ നമ്മുടെ ഉമ്മറത്തു വരെ കയറിയിരുന്നിട്ടുണ്ട്.അവരിലാരും അന്നം കൊടുത്തവരെ കൊന്നിട്ടില്ല. ആതിഥേയ സഹോദരിമാരെ പീഡിപ്പിച്ചുക്കൊന്നിട്ടില്ല. അവർ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുമുണ്ട്. പക്ഷേ കൊടി പിടിക്കാനും, പ്രക്ഷോഭം നടത്താനും, മുഖ്യമന്ത്രിയെ വിറപ്പിക്കാനും അവർ പോയിട്ടില്ല.

2013’ൽ 25 ലക്ഷത്തിലധികം ഉണ്ടായിരുന്ന ഈ അതിഥികൾ’ 40 ലക്ഷമായെന്നും ഇവർ ഒരു വർഷം പുറത്തേക്കയക്കുന്നത് കോടികളാണെന്നും പരസ്യമായ രഹസ്യമാണ്.പണ്ട് ദാദാബായ് നവറോജി ബ്രിട്ടീഷ്ക്കാരുടെ കൊള്ളയെ വിശേഷിപ്പിക്കാൻ കണ്ടുപിടിച്ച ഡ്രെയിൻ തിയറി യഥാർത്ഥത്തിൽ സംഭവിക്കുന്നത് കേരളത്തിലാണ് ഇപ്പോൾ.

ആലുവയും പെരുമ്പാവൂരും പയ്യന്നൂരുമൊക്കെ ഒരു മിനി ബംഗ്ലാദേശാണ് ഇപ്പോൾ. ഇവരെല്ലാവരും മോശക്കാരോ ക്രിമിനലുകളോ അല്ല.എന്നാൽ ഭയപ്പെടേണ്ട വസ്തുത ഇവർ ഒരാൾകൂട്ടമായി ചേർന്നുക്കഴിഞ്ഞാൽ അഥവാ സംഘടിക്കപ്പെട്ടാൽ ഏത് കർഫ്യൂവിനെയും മറികടക്കാൻ കെല്‌പ്പുള്ളവരാണ് എന്നതാണ്. ഇവിടെ ഇവരെ ഒരു കൂട്ടമാക്കാനും സംഘടിപ്പിക്കാനും കൃത്യമായ അജണ്ടയുണ്ട്. ആ അജണ്ട നമ്മൾ CAA വിരുദ്ധ പ്രക്ഷോഭസമയത്തും ലോക്ഡൗൺ കാലത്തും കണ്ടു കഴിഞ്ഞു.

ഇന്ന് നമ്മൾ അതീവ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് സൗജന്യമായി കൊടുക്കുന്ന ഭക്ഷണം അവർക്ക് വേണ്ട , കൂട്ടം കൂടി താമസിക്കാതിരിക്കാൻ സർക്കാർ എർപ്പെടുത്തിയ വസതികൾ അവർക്ക് വേണ്ട . അവർക്ക് കൂട്ടം കൂടി താമസിക്കണം , അവരുടെ നാട്ടിൽ അവർ കഴിക്കുന്ന ഭക്ഷണം അവർക്ക് വേണം, നാട്ടിൽ പോകാൻ വണ്ടിയും വേണം.എല്ലിന്റെയിടയിൽ കുത്തുന്നതിന്റെ പരിണിതഫലം. .കൊറോണ മാറുമ്പോൾ ഇവരുടെ സകലരുടെയും രേഖകൾ പരിശോധിക്കണം., രേഖകൾ ഇല്ലാത്തവരേയും ഇവിടുത്തെ നിയമം അനുസരിക്കാൻ പറ്റാത്തവരേയും ഇവിടുന്ന് പറഞ്ഞ് വിടണം . ഇല്ലെങ്കിൽ അതിഥികൾ ആതിഥേയരുടെ അടിയന്തിരം നടത്തുന്നവരായി മാറുന്ന കാലം വിദൂരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button