Latest NewsNewsIndia

നിസാമുദ്ദീന്‍ മര്‍കസ് തബ്ലീഖ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ ഒഴിപ്പിയ്ക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയത് ലോക്ഡൗണിനു മുമ്പ് : നിസാമുദ്ദീന്‍ മര്‍കസ് അധികൃതര്‍ പറയുന്നത് പൊളിച്ചടുക്കി പൊലീസ്

ഇനി എല്ലാം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കൈകളില്‍

ന്യൂഡല്‍ഹി : നിസാമുദ്ദീന്‍ മര്‍കസ് തബ്ലീഖ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ ഒഴിപ്പിയ്ക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയത് ലോക്ഡൗണിനു മുമ്പ് . നിസാമുദ്ദീന്‍ മര്‍കസ് അധികൃതര്‍ പറയുന്നത് പൊളിച്ചടുക്കി ഡല്‍ഹി പൊലീസ് പൊലീസ്. മാര്‍ച്ച് 21 ന് തന്നെ മര്‍കസ് കേന്ദ്രത്തില്‍ നിന്നും ആയിരക്കണക്കിനു വരുന്ന ആളുകളെ ഒഴിപ്പിയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

read also : നിസാമുദ്ദീന്‍ മതസമ്മേളനം അതീവ ഗൗരവം : തബ്ലിഗി ജമാഅത്ത് മര്‍ക്കസില്‍നിന്ന് ഒഴിയാന്‍ കൂട്ടാക്കാത്തവരെ ഒഴിപ്പിയ്ക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഇടപെട്ടുവെന്ന് റിപ്പോര്‍ട്ട് : ഇടപെട്ടത് അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്ന്

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ഒരു പ്രധാനകേന്ദ്രമായി ഡല്‍ഹിയിലെ ഹസ്രത് നിസ്സാമുദ്ദീനിലുള്ള മര്‍ക്കസ് ആസ്ഥാനം മാറിയെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ കഴിഞ്ഞിരുന്ന 2100 പേരെ ഡല്‍ഹി പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിന് പുറമേ രാജ്യമെമ്പാടും 2137 പേരാണ് ഇവിടെ സന്ദര്‍ശനം നടത്തി മടങ്ങിയതിനാല്‍ നിരീക്ഷണത്തിലുള്ളത്.

നിസ്സാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. നിസ്സാമുദ്ദീനിലെ മര്‍ക്കസ് മൗലാനയുമായി അജിത് ദോവല്‍ സംസാരിച്ചു. നിലവില്‍ ആളുകളെയെല്ലാം ഒഴിപ്പിച്ച സാഹചര്യത്തില്‍ ഈ മര്‍ക്കസ് ആസ്ഥാനത്ത് അണുനശീകരണം നടത്തുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.

തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആറ് പേര്‍ ഇവിടെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഈ കേന്ദ്രം ശ്രദ്ധാകേന്ദ്രമാകുന്നത്. പിന്നീട് ഇവിടെ നിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ എത്തിയ പലര്‍ക്കും കൊവിഡ് രോഗം ബാധിച്ചു എന്ന വിവരങ്ങള്‍ തുടര്‍ച്ചയായി പുറത്തുവന്നു. ഇതോടെ നിസ്സാമുദ്ദീന്‍ രാജ്യത്തെ ഒരു കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറുകയായിരുന്നു.

ഈ പ്രദേശത്ത് നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ച ശേഷം കെട്ടിടം കര്‍ശനനിരീക്ഷണത്തിലാണിപ്പോള്‍. കെട്ടിടം അടച്ചു പൂട്ടി ദില്ലി പൊലീസ് സീല്‍ വച്ചു. മതകേന്ദ്രത്തിന് തൊട്ടടുത്ത് താമസിക്കുന്നവരെയും കൂട്ടത്തോടെ ഒഴിപ്പിച്ച് നിരീക്ഷണ കേന്ദ്രത്തിലാക്കി. ഇവിടെ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ച് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പള്ളിയിലെ മൗലാനയ്ക്ക് എതിരെ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ഇവിടെ ഏതാണ്ട് 319 പേര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രാഥമിക നിഗമനം. ഇതില്‍ 140 പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. 80 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദില്ലിയിലും രാജ്യത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലും തങ്ങുകയാണ്. തിരികെ എത്തിയ പലര്‍ക്കും കൊവിഡ് ലക്ഷണങ്ങളില്ലെങ്കിലും ഇവരെ കര്‍ശനനിരീക്ഷണത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.

സാമൂഹ്യാകലം പാലിക്കണമെന്ന എല്ലാ ചട്ടങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് നൂറുകണക്കിന് പേരാണ് ഈ പള്ളി സമുച്ചയത്തില്‍ ഒന്നിച്ച് കഴിഞ്ഞിരുന്നത്. ഇവിടെ ആറ് നിലകളിലായി ഡോര്‍മിറ്ററികളിലുണ്ട്. മാര്‍ച്ച് 21-ന്, അതായത് ജനതാ കര്‍ഫ്യൂവിന് തൊട്ടുമുമ്പ് ഇവിടെ 1746 പേരുണ്ടായിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതില്‍ 216 പേര്‍ വിദേശികളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button