Latest NewsNewsIndia

ഷൈലോക്കിനെ പോലെ ജനങ്ങളുടെ ഇറച്ചി പറിച്ചെടുക്കരുത്; കേന്ദ്രസർക്കാരിനെതിരെ കോണ്‍ഗ്രസ്​

ന്യൂഡല്‍ഹി: ജനങ്ങള്‍ സാമ്പത്തികപ്രയാസം അനുഭവിക്കുമ്പോള്‍ ചെറുകിട നിക്ഷേപത്തി​ന്റെ പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൃദയശൂന്യവും ലജ്ജാകരവുമാണെന്ന ആരോപണവുമായി കോൺഗ്രസ്. കോണ്‍ഗ്രസ് വക്താവ് ജെയ്‌വര്‍ ഷെര്‍ഗില്‍ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഷൈലോക്കിനെ പോലെ സര്‍ക്കാര്‍ ജനങ്ങളുടെ ഇറച്ചി പറിച്ചെടുക്കരുത്. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന്​ കരകയറാന്‍ ജനങ്ങളെ സഹായിക്കേണ്ട സമയത്ത്​ പലിശനിരക്ക് കുറക്കുന്നത് യുക്തിരഹിതവും അസംബന്ധവുമാണ്​. ഇതിലൂടെ പൗരന്മാരുടെ 26,000 കോടി രൂപയാണ്​ സര്‍ക്കാര്‍ സ്വന്തമാക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button