Latest NewsKeralaNews

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രി പിണറയി വിജയൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവ നൽകിയ വിവരം ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

Also read : നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച്‌ റെയിൽവേ

ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി നേരത്തെ തന്നെ സഹായം അഭ്യർത്ഥിച്ചിരുന്നു.. ഇതിനായി നിരവധിപേര് രംഗത്തെത്തിയിരുന്നു. മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാകുക . പ്രമുഖ വ്യവസായി യുസഫലി 10 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

https://www.facebook.com/PinarayiVijayan/posts/2922992437792567

ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണെന്നും. സിഎജി ഓഡിറ്റിംഗിന് വിധേയമാണ് ദുരിതശ്വാസ നിധിയെന്നും വിശദീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button