KeralaLatest NewsNews

കണ്ണൂരിൽ എ​ട്ട് ത​ട​വു​കാ​രെ കൂടി ജാ​മ്യ​ത്തി​ൽ വി​ട്ടു.

കണ്ണൂർ : കൊവിഡ് 19 വൈറസ് വ്യാപന തുടർന്ന്, എ​ട്ട് റി​മാ​ൻ​ഡ് ത​ട​വു​കാ​രെ കൂടി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്നും ജാ​മ്യ​ത്തി​ൽ വി​ട്ടു. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേശത്തെ തു​ട​ർ​ന്ന് വി​വി​ധ കേ​സു​ക​ളി​ൽ റി​മാ​ൻ​ഡി​ലാ​യ എ​ട്ടു ​പേ​രെ​യാ​ണ് വിട്ടയച്ചത്.  ജ​യി​ലു​ക​ളി​ലെ തി​ര​ക്കു​ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം 78 ശി​ക്ഷാ ത​ട​വു​കാ​ർ​ക്ക് നേ​ര​ത്തെ 60 ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു. തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ 300 ത​ട​വു​കാ​ര്‍​ക്ക് പ​രോ​ളോ, ഇ​ട​ക്കാ​ല ജാ​മ്യ​മോ അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​രി​ഗ​ണി​ക്കാ​മെ​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് ബാ​ബുരാ​ജ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് സമർപ്പിച്ചിരുന്നു.

അതേസമയം , കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ച സാ​ല​റി ച​ല​ഞ്ചി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം നൽകി ​. മ​ന്ത്രി​മാ​ർ ഒ​രു ല​ക്ഷം രൂ​പ വീ​തവും, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കേ​ണ്ട​ത്. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേതാ​ണ് തീ​രു​മാ​നം. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പുറത്തിറക്കും. കോവിഡ് 19 വൈറസ് വ്യാപനവും ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പ​ന​വും വ​രു​ത്തി​വ​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വീ​ണ്ടും സാ​ല​റി ച​ല​ഞ്ചിന് തയ്യാറെടുക്കുന്നത്. ഇതിലൂടെ 2,500 കോ​ടി രൂ​പ സ്വ​രൂ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ൽ . 2018ലെ ​പ്ര​ള​യ​ക്കാ​ല​ത്തും ജീ​വ​ന​ക്കാ​രോ​ട് സാ​ല​റി ച​ല​ഞ്ചി​ന് സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button