KeralaLatest NewsNews

കേരളത്തിന്റെ ആവശ്യം അംഗീകരിയ്ക്കാതെ കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം : വിഷയം പ്രധാനമന്ത്രിയെ അറിയിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ : കേരളത്തിന് അനുകൂലമായി കേന്ദ്രനടപടി ഉണ്ടാകുമെന്നും ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യം അംഗീകരിയ്ക്കാതെ കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ണാടകത്തിന്റെ നടപടി അംഗീകരിയ്ക്കാനാകില്ല. കര്‍ണാടകത്തിന്റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ പ്രതിസന്ധിഘട്ടത്തില്‍ എല്ലാവരും ഒത്തൊരുമിച്ച് സര്‍ക്കാരിനെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

read also : കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ കേന്ദ്ര ഇടപെടൽ ; അമിത്ഷായുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

കര്‍ണാടകം അതിര്‍ത്തികള്‍ അടച്ചതോടെ ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങളില്‍ കേരളം വലിയ പ്രതിസന്ധി നേരിടുകയാണ്. വിദഗ്ദ്ധ ചികിത്സ വേണ്ട രോഗികള്‍ അതിര്‍ത്തികള്‍ അടഞ്ഞതോടെ മംഗളൂരുവിലേക്ക് കടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം ആവശ്യമായ ചികിത്സ കിട്ടാതെ കാസര്‍കോട് രണ്ടുപേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button