KeralaLatest NewsNews

30 വര്‍ഷം വൃത്തിയാക്കി പരിപാലിച്ച സ്റ്റേഷനില്‍ നിന്നുള്ള പടിയിറക്കം പോലീസുകാര്‍ നല്‍കിയ അപൂര്‍വ യാത്രയയപ്പിലൂടെ

കേരള പോലീസിന്റെ പേജ് വന്നതോടെ ഒരുപാട് ചിരിക്കാനും ചിന്തിക്കാനുമുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ട്രോളുകളിലൂടെയും മറ്റു സന്ദേശങ്ങളിലൂടെയും സോഷ്യല്‍മീഡിയയില്‍ നിരവധി തവണ കൈയ്യടി വാങ്ങിയിട്ടുമുണ്ട് നമ്മുടെ കേരള പൊലീസ്. ഇപ്പോള്‍ ഇതാ മനസ്സിന് ഏറെ സന്തോഷം തരുന്ന പൊലീസുകാരോട് ബഹുമാനം തോന്നുന്ന തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ കേരള പൊലീസ് അവരുടെ പേജില്‍ പങ്കു വെച്ചിരിക്കുന്നത്. ഒരു യത്രയയപ്പിന്റെ ചിത്രം. സ്റ്റേഷനിലെ സ്വീപ്പറായ രാധയുടെ യാത്രയയപ്പിനാണ് അപൂര്‍വമായ യാത്രയയപ്പ് നല്‍കിയിരിക്കുന്നത്.

30 വര്‍ഷം വൃത്തിയാക്കി പരിപാലിച്ച സ്റ്റേഷനില്‍ നിന്നുള്ള രാധയുടെ പടിയിറക്കമാണ് പോലീസുകാര്‍ നല്‍കിയ അപൂര്‍വ യാത്രയയപ്പുകൊണ്ട് ശ്രദ്ധേയമായത്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറായ മൂപ്ലിയം സ്വദേശി രാധ (70)യെയാണ് പോലീസുകാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചത് എന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button