Latest NewsIndia

അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്നു വയസ്സുകാരനെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു

ഞായറാഴ്ച വൈകിട്ട് കുട്ടിയുടെ അമ്മയും ഫാറൂഖും തമ്മില്‍ വഴക്കുണ്ടായി.

കുര്‍നൂല്‍: അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്നു വയസ്സുകാരനെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു. ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ ഞായറാഴ്ചയാണ് സംഭവം. ഫാറൂഖ് എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ജൂല്‍സി എന്ന കുട്ടിയാണ് രണ്ടാനച്ഛന്റെ അടിയേറ്റു കൊല്ലപ്പെട്ടത്.ഞായറാഴ്ച വൈകിട്ട് കുട്ടിയുടെ അമ്മയും ഫാറൂഖും തമ്മില്‍ വഴക്കുണ്ടായി.

ഇതിനിടെ അമ്മയെ ഫാറൂഖ് മര്‍ദ്ദിച്ചു. ഇത് കണ്ടു കരഞ്ഞു കൊണ്ട് തടയാനെത്തിയതായിരുന്നു കുട്ടി. എന്നാൽ വടിയെടുത്ത് ഫാറൂഖ് കുട്ടിയെ അടിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ കുട്ടി തളര്‍ന്നുവീണു. ഉടന്‍ തന്നെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ആശങ്ക ഒഴിയുന്നില്ല; തബ്‌ലീഗിൽ പങ്കെടുത്ത വിദേശ സംഘങ്ങൾ ഇന്ത്യയിലെ പല ഉൾപ്രദേശങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്; പരിശോധനയ്ക്ക് ശേഷം ഇവരെ ഉടൻ തന്നെ തിരിച്ചയക്കാൻ കേന്ദ്രം

വീക്കര്‍ സെക്ഷന്‍ കോളനിയില്‍ താമസക്കാരനായ ഫാറൂഖ് നിര്‍മ്മാണ തൊഴിലാളിയാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷം ഫെയ്‌സബുക്കിലൂടെ പരിചയപ്പെട്ട ഫാറൂഖിനൊപ്പം ആറുമാസം മുന്‍പാണ് കുട്ടിയുടെ അമ്മ താമസം തുടങ്ങിയത്. ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button