Latest NewsNewsIndia

ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്; നിർണായക വെളിപ്പെടുത്തലുകളുമായി ദേശീയ വനിതാ കമ്മീഷന്‍

മാര്‍ച്ച് 24 തൊട്ട് ഏപ്രില്‍ 1 വരെ ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട 69 പരാതികളാണ് ലഭിച്ചത്

ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുകളുമായി ദേശീയ വനിതാ കമ്മീഷന്‍. ചിലര്‍ പരാതിപ്പെടുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ അതിന് മടിക്കുകയാണെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ പറഞ്ഞു.

മാര്‍ച്ച് 24 തൊട്ട് ഏപ്രില്‍ 1 വരെ ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട 69 പരാതികളാണ് ലഭിച്ചത്. വരുംദിവസങ്ങളിലും ഇത് കൂടാന്‍ സാധ്യതയുണ്ട്. ഗാര്‍ഹിക പീഡനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയാല്‍ അതിന്റെ പേരില്‍ വീണ്ടും പീഡിപ്പിച്ചാലോ എന്ന ഭയമാണ് സ്ത്രീകള്‍ക്ക്. ലോക്ക് ഡൗണ്‍ മൂലം പൊലീസിനെ സമീപിക്കാനും സാധിക്കുന്നില്ല. ഇനി അഥവാ ഭര്‍ത്താവിനെതിരെ പരാതിപ്പെട്ടാല്‍ ഭര്‍തൃപീഡനം കൂടുമെന്നും സ്ത്രീകള്‍ പേടിക്കുന്നുണ്ടെന്നും രേഖ പറഞ്ഞു.

കൊവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 24 അര്‍ധരാത്രി മുതലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. 21 നാള്‍ നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button