Latest NewsNewsBusiness

മുംബൈ മൊറട്ടോറിയം , വായ്പ തിരിച്ചടവിന് സാവകാശം ലഭിയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സൗകര്യം ഒരുക്കി എസ്ബിഐ

മുംബൈ : മൊറട്ടോറിയം , വായ്പ തിരിച്ചടവിന് സാവകാശം ലഭിയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സൗകര്യം ഒരുക്കി എസ്ബിഐ. ബാങ്കിനു അപേക്ഷ നല്‍കി തല്‍ക്കാലത്തേയ്ക്ക് പണമടയ്ക്കല്‍ നീട്ടിവെയ്ക്കാം. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് എല്ലാ വിധ വായ്പകള്‍ക്കും മൂന്നു മാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതോടെ അതു നടപ്പാക്കാനുള്ള നടപടികള്‍ എസ്ബിഐ സ്വീകരിച്ചു കഴിഞ്ഞു.

തിരിച്ചടവ് നീട്ടി കിട്ടണം എന്നാഗ്രഹിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അടയ്ക്കാന്‍ കൈയില്‍ പണം ഉണ്ടെങ്കില്‍ നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല.സാധാരണ പോലെ ഇടപാടു നടന്നു കൊള്ളും. എന്നാല്‍ പണമില്ലെന്നുണ്ടെങ്കില്‍ നിശ്ചിത രീതിയില്‍ അപേക്ഷ നല്‍കണം.

നാഷണല്‍ ഓട്ടോമേറ്റഡ്് ക്ലിയറിങ് ഹൗസ്്- എന്‍എസിഎച്ച് – മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.മാര്‍ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള മൂന്നു മാസത്തെ വായ്പാ ഗഡുക്കളില്‍ ആണ് ആര്‍ബിഐ താല്‍ക്കാലിക ഇളവ് നല്‍കിയിരിക്കുന്നത്. ഇതിനകം തന്നെ അടച്ച ഗഡു തിരിച്ചു കിട്ടണമെങ്കില്‍ അതിനു അപേക്ഷയും നല്‍കാവുന്നതാണ്. അപേക്ഷ www.sbi.co.in/stopemi എന്ന ലിങ്കില്‍ നിന്നും annexure 1ലെ അപേക്ഷ ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇ മെയിലില്‍ അയയ്ക്കണം. അയക്കേണ്ടഇ മെയില്‍ ഐഡി annexure 3ല്‍ ലഭിക്കു

shortlink

Related Articles

Post Your Comments

Related Articles


Back to top button