KeralaLatest NewsIndia

കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കിയ ഒരു ടണ്‍ അരി തിരിമറി നടത്തിയതായി ആരോപണം ; പഞ്ചായത്ത്‌ പ്രസിഡന്റ് വിവാദത്തില്‍

സമൂഹ അടുക്കളയിലേക്ക് അരി ലഭിക്കാത്ത സാഹചര്യത്തില്‍ രസീത് നല്‍കാനാവില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഇതോടെ സംഭവം വിവാദമായി.

പാലക്കാട്: കോവിഡ് സഹായമായി നല്‍കിയ ഒരുടണ്‍ അരി സമൂഹ അടുക്കളയിലെത്തിയില്ലെന്ന് പരാതി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്‌പിസിഎല്‍) നല്‍കിയ അരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരിമറി നടത്തിയെന്നാണ് ആരോപണം. പുതുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ഉണ്ണിക്കൃഷ്ണനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പ്രസിഡന്റിനെ കേസെടുത്ത് അറസ്റ്റുചെയ്യണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് ആവശ്യം.

മാര്‍ച്ച്‌ 31-ാം തിയതി പഞ്ചായത്തോഫീസില്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് എച്ച്‌പിസിഎല്‍ നല്‍കിയ ഒരുടണ്‍ അരി ഏറ്റുവാങ്ങിയത്. രസീത് ആവശ്യപ്പെട്ട് എച്ച്‌പിസിഎല്‍ അധികൃതര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് അരി ലഭിച്ചകാര്യം പഞ്ചായത്ത് രേഖകളിലില്ലെന്ന് അറിഞ്ഞത്. സമൂഹ അടുക്കളയിലേക്ക് അരി ലഭിക്കാത്ത സാഹചര്യത്തില്‍ രസീത് നല്‍കാനാവില്ലെന്ന് സെക്രട്ടറി അറിയിച്ചു. ഇതോടെ സംഭവം വിവാദമായി.

കോവിഡ് രോഗികളുടെ ഒരു ദിവസത്തെ ചെലവ് ഞെട്ടിക്കുന്നത് : വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ പിടിച്ചാൽ നിൽക്കില്ല:സര്‍ക്കാരിന് വേണ്ടിവരുന്നത് കോടികള്‍

അരി സമൂഹ അടുക്കളയിലേക്കുള്ളതല്ലെന്നാണ് പ്രസിഡന്റ് അറിയിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കിയതോടെ ആരോപണം കൂടുതല്‍ ശക്തമായി. എന്നാൽ അരി പാവങ്ങള്‍ക്ക് നല്‍കി എന്നാണ് പ്രസിഡന്റിന്റെ വിശദീകരണം. സംഭവം വിവാദമായതോടെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സും ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button