KeralaLatest NewsNews

കൊവിഡ് 19 നിരീക്ഷണം ലംഘിച്ച മുന്‍ സബ് കളക്ടറുടെ ഗണ്‍മാനെയും , ഡ്രൈവറെയും സസ്‌പെൻഡ് ചെയ്തു

കൊല്ലം: കൊവിഡ് 19 നിരീക്ഷണം ലംഘിച്ച കൊല്ലം മുന്‍ സബ് കളക്ടര്‍ അനുപം മിശ്രയുടെ ഗണ്‍മാനെയും , ഡ്രൈവറെയും സസ്‌പെൻഡ് ചെയ്തു. നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം പാലിച്ചില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് പേര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.

കൊവിഡ് 19യുടെ പശ്ചാത്തലത്തില്‍ വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശമുണ്ടായിട്ടും സ്വദേശമായ കാണ്‍പുരിലേക്ക് പോയ അനുപം മിശ്രക്കെതിരെ നേരത്തെ കേസെടുക്കുകയും സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അനുപം മിശ്രയുടെ നടപടി സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു സസ്‌പെൻഷൻ. വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ സ്വന്തം വീട്ടില്‍ പോകാന്‍ പറഞ്ഞതാണെന്നു കരുതിയാണ് താന്‍ കേരളം വിട്ടതെന്നായിരുന്നു അനുപം മിശ്ര നല്‍കിയ വിശദീകരണം. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. അനുപം മിശ്രയ്ക്കെതിരെ രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന തരത്തിലുള്ളതാണ് കേസ്.

Also read : ശബരിമല വിഷയത്തില്‍ മതപരമായ ആചാരത്തിനു പുല്ലുവില കല്‍പ്പിക്കാതെ മര്‍ദ്ദിച്ചൊതുക്കാന്‍ തുനിഞ്ഞ താങ്കള്‍ , കോവിഡ് വ്യാപിപ്പിച്ച ഡല്‍ഹിയിലെ നിസാമുദ്ധീനിലെ പ്രവൃത്തികള്‍ ഒരു മത സംഘടന ചെയ്തതുകൊണ്ട് മിണ്ടിപ്പോവരുത് എന്ന് പറഞ്ഞാല്‍ അത് ന്യായമാണോ? മുഖ്യമന്ത്രി : ജനങ്ങള്‍ ഏറ്റെടുത്ത് സംവിധായകന്‍ അലി അക്ബറുടെ പോസ്റ്റ്

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 18 വരെ സിംഗപ്പൂര്‍, മലേഷ്യ യാത്രകള്‍ക്ക് അവധിയിലായിരുന്നു അനുപം മിശ്ര. മാര്‍ച്ച് 18-ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹത്തോട് നിരീക്ഷണത്തില്‍ പോകാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ 19-ാം തിയതി മുതല്‍ നിരീക്ഷണത്തിൽ കഴിയേണ്ട അനുപം മിശ്ര ജന്മനാടായ കാണ്‍പൂരിലേയ്ക്ക് പോവുകയായിരുന്നു. വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ അറിയിച്ചതനുസരിച്ച് ആരോഗ്യ പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് അനുപം മിശ്ര മുങ്ങിയതായി കണ്ടെത്തിയത്. തുടര്‍ന്ന് കളക്ടര്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോള്‍ താന്‍ ബെംഗളുരിവിലാണെന്ന് സബ് കളക്ടര്‍ കള്ളം പറഞ്ഞു. ശേഷം ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ കാണ്‍പൂരിലാണ് ഉള്ളതെന്ന് കണ്ടെത്തുകയായിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര ഉത്തര്‍പ്രദേശ് സ്വദേശിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button