Latest NewsKeralaNews

നാരങ്ങാവെള്ളം കുടിച്ച് കൊറോണയെ പ്രതിരോധിയ്ക്കാം : ഡോക്ടറുടെ പേരില്‍ സന്ദേശം : സമൂഹമാധ്യമങ്ങളിലെ സന്ദേശത്തിനെതിരെ പരാതി

കണ്ണൂര്‍: നാരങ്ങാവെള്ളം കുടിച്ച് കൊറോണയെ പ്രതിരോധിയ്ക്കാം , ഡോക്ടറുടെ പേരില്‍ സന്ദേശം . സമൂഹമാധ്യമങ്ങളിലെ സന്ദേശത്തിനെതിരെ പരാതി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എസ് എം അഷ്റഫിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വ്യാജ സന്ദേശങ്ങള്‍ വ്യാപകമാകുന്നുണ്ടെന്നും പൊലീസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also : കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ലോക്നാഥ് ബഹ്റ

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മനി പരീക്ഷിച്ച് വിജയിച്ചതാണ് ഈ മാര്‍ഗ്ഗമമെന്നും പിന്നീട് മരുന്ന് കമ്പനികള്‍ ഇതിന്റെ പ്രചാരണം തടഞ്ഞെന്നും വരെ പറഞ്ഞു വക്കുകയാണ് ശബ്ദ സന്ദേശം. പരിയാരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. അഷ്റഫിന്റെ വാക്കുകള്‍ കേള്‍ക്കൂ എന്ന കുറിപ്പോടെയാണ് ഈ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

രണ്ട് ദിവസം മുമ്ബ് പ്രത്യക്ഷപ്പെട്ട സന്ദേശം വൈറലായതോടെയാണ് ഡോ.അഷ്റഫ് പൊലീസില്‍ പരാതി നല്‍കിയത്. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ വ്യാപകമാകുന്നുണ്ടെന്നും പൊലീസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button