Latest NewsKeralaNews

ലോക്ക് ഡൗൺ കാലത്തെ പ്രണയം; പെണ്‍കുട്ടി കാമുകനെ കാണാന്‍ ഇറങ്ങി തിരിച്ചത് പൊലീസിനെ വലച്ചു

ഇടുക്കി: ലോക്ക് ഡൗൺ കാലത്തെ പ്രണയം പൊലീസിനെ വലച്ചു. ലോക്ക്ഡൗ ണ്‍ കാലത്തെ ഡ്യൂട്ടി തന്നെ പോലീസിന് താങ്ങാൻ കഴിയാത്തപ്പോൾ ആണ് സംഭവം. പ്രണയം തലയ്ക്ക് പിടിച്ച്‌ പെണ്‍കുട്ടി കാമുകനെ കാണാന്‍ അമ്മയോടു വഴക്കിട്ട് കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കുകയായിരുന്നു. വാഹനങ്ങളൊന്നം ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കാട്ടിലേക്ക് കയറി നടത്തം തുടര്‍ന്നു.

അതിര്‍ത്തി കടന്ന് പെണ്‍കുട്ടി തമിഴ്‌നാട്ടിലേക്ക് കടക്കുകയും ചെയ്തു. ഒടുവില്‍ അമ്മയുടെ പരാതിയില്‍ പെണ്‍കുട്ടിയെ തേടിയിറങ്ങിയ പോലീസ് പിന്നീട് പെണ്‍കുട്ടിയെ കണ്ടെത്തിയതാകട്ടെ കൂട്ടുകാരിയുടെ വീട്ടിലും.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദിവസങ്ങള്‍ക്കു മുമ്ബാണു തമിഴ്‌നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി പാറത്തോട്ടിലെ വീട്ടിലെത്തിയത്. പിന്നീട് നിസാര കാര്യത്തിന് അമ്മയോടു വഴക്കിട്ട് പിണങ്ങിയ പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി.

പെണ്‍കുട്ടിയെ കണ്ടെത്താനായി സിഐ പികെ ശ്രീധരന്‍, കെ ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരത്തുള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തേവാരം പോലീസിനെ ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് എഫ്‌ഐആറും പെണ്‍കുട്ടിയുടെ ചിത്രവും ഇമയില്‍ വഴി അയച്ചുകൊടുത്തു.

ALSO READ: വരുന്ന ഞയറാഴ്‌ച വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി പദ്മ ശ്രീ ജേതാവായ ഡോക്ടർ

തമിഴ്‌നാട് പോലീസ് പെണ്‍കുട്ടിയുടെ താമസ സ്ഥലം കണ്ടെത്തുകയും വിവരം നെടുങ്കണ്ടം പോലീസിനെ അറിയിക്കുകയും ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എഎസ്‌ഐ പ്രകാശ്, സൂരജ്, സന്തോഷ്, അമ്ബിളി എന്നിവരടങ്ങിയ സംഘം തേവാരത്ത് എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button