KeralaLatest NewsNews

സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; മൂന്നുപേര്‍ നിസാമുദ്ദീനിൽ നിന്നെത്തിയവർ

തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറുപേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ നാഗ്പുറില്‍നിന്നു വന്നയാളാണ്. അഞ്ചുപേര്‍ ദുബായില്‍നിന്നും വന്നവരാണ്. മൂന്ന് പേർ നിസാമുദ്ദീൻ സന്ദർശിച്ചവരാണ്. കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം ഇന്ന് കേരളത്തില്‍ എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button