Latest NewsKeralaNews

പട്ടിണിയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ബംഗാളി യുവാവ്; ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മുറിക്കുള്ളില്‍ നിറയെ ഭക്ഷ്യവസ്തുക്കൾ

പിറവം: കേരളത്തിൽ പട്ടിണിയിലാണ് കഴിയുന്നതെന്ന് തെറ്റിദ്ധാരണ പടര്‍ത്താന്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ബംഗാളി യുവാവ് പിടിയിൽ. കൊല്‍ക്കത്ത നാദിയ സ്വദേശിയായ മിനാറുല്‍ ഷെയ്ക്കാണ് പിടിയിലായത്. മിനാറുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബംഗാള്‍ പോലീസ് വിവരം കേരളാ പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കലക്ടര്‍ പിറവം നഗരസഭയെ വിവരം അറിയിച്ചു. ഇവര്‍ വന്ന് പരിശോധിച്ചപ്പോൾ ചോറും കറികളും മറ്റ് ഭക്ഷ്യസാമഗ്രികളും റൂമില്‍ ധാരാളം സംഭരിച്ച്‌ വെച്ചിട്ടുള്ളതായി കണ്ടെത്തി. സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷമാണ് യുവാവ് തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ചത്. പിറവം ഫയര്‍ സ്റ്റേഷന് സമീപം പതിനഞ്ചോളം പേരാണ് മിനാറുലിന് ഒപ്പം താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button