KeralaLatest NewsNews

മാധ്യമപ്രവർത്തകർക്കെതിരായ പ്രസ്താവന തെറ്റായിപ്പോയി; പ്രതിഭയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി

ആലപ്പുഴ: മാധ്യമപ്രവർത്തകർക്കെതിരായ പരാമർശത്തിൽ യു പ്രതിഭ എംഎൽഎയെ തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. പ്രതിഭയുടെ പ്രതികരണം തെറ്റായിപ്പോയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരായ പ്രസ്താവന അതിരുകടന്നതാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിലാണ് പറയേണ്ടത്. അതിന് സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കരുത്. എംഎൽഎയുടെ പരാമർശങ്ങളിൽ പാർട്ടി വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ നേതാക്കളുമായുള്ള പോര് വാർത്തയായതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരെ വിമർശിച്ച് യു പ്രതിഭ എംഎൽഎ രംഗത്തെത്തിയത്. ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിനെക്കാൾ നല്ലതെന്നായിരുന്നു പ്രതിഭയുടെ പരാമർശം. ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകളുടെ കാൽ കഴുകി വെള്ളം കുടിക്കണമെന്നും പ്രതിഭ പറഞ്ഞിരുന്നു. സംഭവം വിവദമായതിന് പിന്നാലെ പ്രതികരണം ആരാഞ്ഞപ്പോഴാണ് എംഎൽഎയോട് വിശദീകരണം തേടുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button