Latest NewsNewsIndiaInternational

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഇസ്രായേലുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഇസ്രായേലുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണിലൂടെയാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.

ലോകത്തെ വിറപ്പിക്കുന്ന മഹാമാരിയായ കോവിഡുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തെ കുറിച്ചും വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങളെ കുറിച്ചും ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച നടത്തി. കൊറോണ വൈറസ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ കുറിച്ചും, പകര്‍ച്ചാവ്യാധി പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു’. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

ALSO READ: പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708; ഇമ്രാന്‍ഖാന്‍ ഭരണകൂടത്തെ പഴിച്ച് പാക് ജനത

മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനെകുറിച്ചും മഹാമാരിയെ നേരിടാന്‍ ഇരു രാജ്യങ്ങള്‍ക്കും സഹകരിക്കാവുന്ന വഴികളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇസ്രായേല്‍ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ബെഞ്ചമിന്‍ നെതന്യാൂഹു സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button