Latest NewsNewsIndia

കനിക കപൂറിന്‍റെ പുതിയ പരിശോധനാഫലം നെഗറ്റീവ്

ലക്‌നൗ: കൊറോണ വൈറസ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ പുതിയ പരിശോധനാഫലം നെഗറ്റീവ്. അഞ്ചാമത്തെ പരിശോധനയാണ് ഇത്. അടുത്ത പരിശോധനാ ഫലവും നെഗറ്റീവ് ആകുന്നത് വരെ കനിക ആശുപത്രിയില്‍ തന്നെ തുടരേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച്‌ 20 നാണ്‌ കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ 9 ന് ലണ്ടനില്‍ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഹോട്ടലിൽ പാർട്ടിയും സംഘടിപ്പിച്ചിരുന്നു. നിലവിൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ഇവരെ അഡ്‌മിറ്റ്‌ ആക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button