Latest NewsNewsIndia

കോവിഡ് സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് ഇപിഎഫില്‍നിന്ന് പണം പിൻവലിക്കുന്നതിന് അനുമതി

ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് ഇപിഎഫില്‍ നിന്ന് പണം പിൻവലിക്കുന്നതിന് അനുമതി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നതിന് ആണ് അനുമതി നല്‍കിയത്.

അപേക്ഷ നല്‍കിയാല്‍ മൂന്നുദിവസത്തിനകം തീരുമാനം വരിക്കാരനെ അറിയിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി നിങ്ങളുടെ യുഎഎനുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം.

അറിയേണ്ടകാര്യങ്ങള്‍

യുഎഎന്‍ ആക്ടിവേറ്റ് ചെയ്തിരിക്കണം. യുഎഎനുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്‌എസ് സി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടാകണം.

യുഎഎന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ‘ഓണ്‍ലൈന്‍ സര്‍വീസ’സിലേയ്ക്ക് പോയി ക്ലെയിം ഫോം ക്ലിക്ക് ചെയ്യുക. വരിക്കാരന്റെ വിവരങ്ങള്‍ അപ്പോള്‍ കാണാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാനത്തെ നാല് അക്കങ്ങള്‍ ചേര്‍ത്ത് ‘വെരിഫൈ’ ചെയ്യുക.ഇതുചെയ്താല്‍ ഓണ്‍ലൈന്‍ ക്ലെയിമുമായി മുന്നോട്ടുപോകാനാകും. പിന്‍വലിക്കുന്നതിന്റെ കാരണം രേഖപ്പെടുത്തുക. outbreak of pandemic COVID-19 സെലക്‌ട് ചെയ്യുക.

നിങ്ങളുടെ വിലാസവും എത്രതുകവേണമെന്നും മറ്റും രേഖപ്പെടുത്തുക. 75ശതമാനം തുകയോ മൂന്നുമാസത്തെ ശമ്ബളമോ അല്ലെങ്കില്‍ നിങ്ങള്‍ ആവശ്യപ്പെട്ടതുകയോ അതില്‍ഏതാണ് കുറവ് അതായിരിക്കും അനുവദിക്കുക. ഇത്രയും പൂര്‍ത്തിയാക്കിയാല്‍ തുക നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button