Latest NewsNewsIndia

വൈറസ് ഭീതി: രാജ്യത്ത് കോവിഡ് മരണ സംഖ്യ 83 ആയി

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മരണ സംഖ്യ 83 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 505 പേർക്കാണ്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3577 ആയി. മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 748 ആണ്. മുംബൈയിൽ 103 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് 8 മരണമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 433 ആയി. 30 പേർ ഇതുവരെ മരിച്ചു. 54 പേർക്കാണ് ഇതുവരെ രോഗം ബേധമായത്.

തമിഴ്‌നാട്ടിൽ 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 571. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 151 ആണ്. നാല് പേർ മരിച്ചു. രോഗം ബേധമായവരുടെ എണ്ണം 12 ആണ്.

ബർണാലയിൽ ആദ്യത്ത കൊവിഡ് ഫലം നെഗറ്റീവായിരുന്ന യുവതിയുടെ രണ്ടാം ഫലം പോസിറ്റീവ് കാണിച്ചിട്ടുണ്ട്. 42 വയസായ യുവതിയുടെ രണ്ടാം ഫലമാണ് പോസിറ്റീവ് കാണിച്ചിരിക്കുന്നത്. യുവതി താമസിച്ചിരുന്ന സീഖ റോഡ് പൂർണമായും അടച്ചു. പ്രദേശം ക്വാറന്റീൻ സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. 68 പേർക്കാണ് പഞ്ചാബിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

ALSO READ: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ പടരാൻ കാരണം നിസാമുദീന്‍ മത സമ്മേളനം; ആരോപണമുയർത്തിയ ആളെ വെടിവച്ച് കൊലപ്പെടുത്തി

ലുധിയാനയിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഒരു വ്യക്തിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 35 കാരനായ ഇയാൾ ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയി. അവിടെ നിന്നാണ് ഡൽഹിയിലേക്ക് തിരിച്ചെത്തിയത്. ലുധായന സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. ഇദ്ദേഹത്തിന്റെ ഭാര്യ, കുട്ടികൾ, അച്ഛൻ, അമ്മ, രണ്ട് സഹോദരിമാർ, ഒരു സഹോദരൻ എന്നിവരും നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ ടെസ്റ്റിംഗിനായി അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button