KeralaLatest NewsNews

മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈല്‍ ടെലികമ്യൂണിക്കേഷന്‍ എന്ന് പ്രചാരണം : മൊബൈല്‍ ടവറുകള്‍ കത്തിച്ച് ജനങ്ങള്‍

ലണ്ടന്‍ : മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈല്‍ ടെലികമ്യൂണിക്കേഷനാണെന്ന് പ്രചാരണം. സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെ മൊബൈല്‍ ടവറുകള്‍ കത്തിച്ചു. ബ്രിട്ടണിലാണ് സംഭവം. 5ജിയും കൊറോണയും തമ്മില്‍ ബന്ധമുണ്ടെന്നു പ്രചരിക്കുന്ന സംഭവത്തില്‍ യുകെ അന്വേഷണം ആരംഭിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഗൂഢസിദ്ധാന്തങ്ങളില്‍ പുതിയതും അപകടകരവുമാണു യുകെയിലേതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

സംഭവത്തില്‍ പ്രതികരണവുമായി യുകെ സര്‍ക്കാരിലെ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്‌പോര്‍ട്ട് (ഡിസിഎംഎസ്) വകുപ്പ് രംഗത്തെത്തി. ‘ഓണ്‍ലൈനില്‍ 5ജി-കൊറോണ ബന്ധത്തെപ്പറ്റി വ്യാജവിവരം പരക്കുന്നതായി അറിഞ്ഞു. ഇതില്‍ വിശ്വാസയോഗ്യമായ ഒന്നുമില്ല’- ഡിസിഎംഎസ് ട്വിറ്ററില്‍ വ്യക്തമാക്കി. കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയ്ക്കിടയില്‍ വീടിനകത്തു കഴിയുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും ആശയവിനിമയത്തിനും വാര്‍ത്തകളും വിവരങ്ങളും അറിയാനും പങ്കുവയ്ക്കാനും വലിയ ആശ്രയമാണു മൊബൈല്‍ ഫോണുകള്‍. ടവറുകള്‍ക്ക് ആളുകള്‍ കൂട്ടത്തോടെ തീയിടുമ്പോള്‍ മൊബൈല്‍ സേവനം നിലയ്ക്കുകയും കൂടുതല്‍ കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബര്‍മിങ്ങാം, ലിവര്‍പൂള്‍, മെര്‍സിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലെ ടവറുകളാണു തീയിട്ടത്. കഴിഞ്ഞ ദിവസം ബര്‍മിങ്ങാമില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ടവറുകളും ആള്‍ക്കൂട്ടം കത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button