Latest NewsCricketNewsSports

ഇതിന് എന്ത് മരുന്നാണ് ഉള്ളത് ; ദീപം തെളിയിക്കാന്‍ പറഞ്ഞപ്പോള്‍ പടക്കം പൊട്ടിച്ചു ; തുറന്നടിച്ച് ക്രിക്കറ്റ് താരങ്ങള്‍

ദില്ലി: കോവിഡ് 19 നെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി രാജ്യമാകെ വൈദ്യുതി ലൈറ്റുകള്‍ ഓഫാക്കി ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങി പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ക്രിക്കറ്റ് താരങ്ങള്‍. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ഹര്‍ഭജന്‍ സിംഗ് രംഗത്ത് വന്നത്. കൊറോണ സുഖപ്പെടുത്താനുള്ള മരുന്ന് നമ്മള്‍ കണ്ടുപിടിക്കും പക്ഷെ ഈ മണ്ടത്തരത്തിന് എന്ത് മരുന്നാണുള്ളതെന്ന് അദ്ദേഹം ആ വീഡിയോക്കൊപ്പം ചോദിച്ചു

അതേസമയം .ഇന്ത്യക്കാര്‍ വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും പടക്കം പൊട്ടിച്ച് ആഘോഷിക്കാനുള്ള അവസരമല്ല ഇത് നിര്‍ണായക പോരാട്ടത്തിന്റെ നടുക്കാണ് നമ്മളിപ്പോഴുമെന്നും ബിജെപി എംപി കൂടിയായ ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

പടക്കം പൊട്ടിച്ചവര്‍ക്കെതിരെ നേരത്തെ രോഹിത് ശര്‍മയും രംഗത്ത് എത്തിയിരുന്നു. ലോകകപ്പിന് ഇനിയും മാസങ്ങളുണ്ടെന്നും നമുക്ക് അപ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കാമെന്നും ഇപ്പോള്‍ തല്‍ക്കാലം വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും രോഹിത് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button