NattuvarthaLatest NewsKeralaNews

കോവിഡ് 19 നിയന്ത്രണങ്ങൾ, മാതൃകയായി കൊല്ലത്തെ മത്സ്യ വിപണനം

കൊല്ലം : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക് ഡൗണിനിടെ മാതൃകയായി കൊല്ലത്തെ മത്സ്യ വിപണനം. ഹാർബറുകളിൽ ആൾക്കൂട്ടവും ലേലം വിളിയുടെ ആരവവും ഇല്ലാതെ അടിസ്ഥാന വിലയിലാണ് വിൽപ്പന നടക്കുന്നത്. തങ്കശേരി, വാടി, മൂതാക്കര,പോർട്ട് കൊല്ലം എന്നിവിടങ്ങളിലെ ലേല ഹാളുകളിലാണ് മത്സ്യ വിൽപ്പനയുടെ ഈ പുതിയ മാതൃക കാണാൻ സാധിക്കുന്നത് .

Also read : തപാല്‍ വകുപ്പ് വീട്ടുപടിയ്്ക്കല്‍ പണം എത്തിയ്ക്കുന്നു : വിശദാംശങ്ങള്‍ ഇങ്ങനെ

അടിസ്ഥാന വിലയിലാണ് വിൽപ്പന, നേരത്തെ തീരുമാനിച്ചിട്ടുള്ള വില തന്നെ അവസാനമെത്തുന്ന മത്സ്യത്തിനും ലഭിക്കും. അളവും , തൂക്കവും കൃത്യമായിരിക്കും.ഹാർബർ മാനേജ്‍മെന്റ് സൊസൈറ്റി മത്സ്യത്തിന്റെ വില മുൻകൂറായി നിശ്ചയിച്ച് നൽകി. പ്രാദേശിക കച്ചവടക്കാർക്കും, തലച്ചുമടായി മത്സ്യം വിൽക്കുന്ന സ്ത്രീകൾക്കും മത്സ്യഫെഡ് മത്സ്യം സംഭരിച്ച് നൽകും.

ജില്ലയിൽ നിന്ന് മത്സ്യ ബന്ധനത്തിനായി നാന്നൂറോളം വള്ളങ്ങളാണ് പോകുന്നത്. നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ ഹാർബറുകളിൽ നിന്ന് നിലവിൽ യാനങ്ങൾ ഒന്നും മത്സ്യബന്ധനത്തിനു പോയിട്ടില്ല. ലാൻഡിങ് കേന്ദ്രങ്ങളിലെ ആൾകൂട്ടം ഒഴിവാക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഗേറ്റ് പാസ് നൽകി. കൃത്യമായ ഇടവേളകളിൽ രണ്ടു ലോറി എന്ന ക്രമത്തിലാണ് ഹാർബറുകളിലേക്ക് പ്രവേശിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button