Latest NewsNewsIndia

സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം 203 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,752 ആയി. രോഗബാധിതരില്‍ 2,163 പേര്‍ ചികിത്സയിലാണ്. 38 പേര്‍ മരിച്ചു. 551 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

രാവിലെ 6 മുതല്‍ വൈകിട്ട് 3വരെ ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച്‌ പുറത്തിറങ്ങുന്നുമുണ്ട്. ജിദ്ദ, റിയാദ്, ദമാം, ഉള്‍പ്പെടെ രാജ്യത്തിെന്റെ ഒട്ടുമിക്ക മേഖലകളിലും മുഴുവന്‍ സമയത്തേക്ക് കര്‍ഫ്യൂ നീട്ടി. രാവിലെ ആറിനും ഉച്ചയ്ക്ക് ശേഷം മൂന്നിനും ഇടയില്‍ ആഹാരം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം. ഈ സമയത്ത് ഡ്രൈവറെ കൂടാതെ ഒരാള്‍ക്ക് കൂടി ഈ പറഞ്ഞ ആവശ്യങ്ങള്‍ക്ക് മാത്രം വാഹനത്തില്‍ സഞ്ചരിക്കാം.

നിരോധനാജ്ഞ നിലവിലുള്ള ഒരു പ്രദേശം വിട്ടും ആര്‍ക്കും പുറത്തുപോകാനാവില്ല. പുറത്തുള്ളവര്‍ക്ക് ഈ ഭാഗങ്ങളിലേക്ക് പ്രവേശിക്കാനുമാവില്ല. അത്യാവശ്യ സേവന മേഖലകളെ മാത്രം നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ALSO READ: രണ്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹയില്‍ മുന്‍ദിവസങ്ങളെ പോലെ തന്നെ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും റസ്‌റ്റോറന്റുകളും തുറന്നിട്ടുണ്ട്.അനാവശ്യമായി വാഹനങ്ങള്‍ ഓടുന്നതും ജനങ്ങള്‍ നിരത്തിലിറങ്ങുന്നതും തടയാന്‍ സുരക്ഷാ വിഭാഗങ്ങള്‍ രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button