Latest NewsKeralaNews

വിലക്ക് ലംഘിച്ച് ഇരുചക്രവാഹനത്തിൽ കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് യാത്ര; ദമ്പതികളെ പിടികൂടി കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു

ഉദയംപേരൂർ: ഇരുചക്ര വാഹനത്തിൽ കോഴിക്കോട് നിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ദമ്പതികൾ പിടിയിൽ. പൊലീസ് നടക്കാവ് കവലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. രണ്ട് പേരെയും കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നാടായ പത്തനംതിട്ടയിലേക്ക് വരാനാവാതെ കുടുങ്ങിയതിനെ തുടർന്നാണ് വിലക്കുകൾ മറികടന്ന് ദമ്പതികൾ യാത്രതിരിച്ചത്. കോവിഡ് കണ്‍ട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് അകമ്പടിയോടെ ഇരുവരെയും തൃപ്പൂണിത്തുറ പുതിയകാവ് ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button