Latest NewsIndia

കോവിഡ് -19; ഇന്ത്യയില്‍ ചിലയിടത്ത് സമൂഹവ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതായി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചിലയിടങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചുവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ സമൂഹവ്യാപനം സ്ഥിരീകരിച്ചിട്ടില്ല.ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ചുള്ള സമൂഹവ്യാപനമാണ് ഇപ്പോള്‍ കാണുന്നത്. ആരംഭഘട്ടത്തില്‍ തന്നെ ഇതിനെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ പിന്നീട് ഭയപ്പെടേണ്ടതായി ഒന്നുമില്ല. പക്ഷെ നമ്മള്‍ ജാഗരൂഗരായിരിക്കേണ്ടതുണ്ട്.

നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ്‌ സമ്മേളനമാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.  മുംബൈയില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ചിലയിടത്ത് സമൂഹവ്യാപനം ആരംഭിച്ചതായാണ് സൂചനകള്‍. സ്റ്റേജ് രണ്ടിനും (പ്രാദേശിക വ്യാപനം) സ്റ്റേജ് മൂന്നിനും (സമൂഹവ്യാപനം) ഇടയിലാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം, ഇത് ആശങ്കയ്ക്ക് വഴിതുറക്കുന്നുവെന്ന് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.ഡൽഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തേണ്ടതും ക്വാറന്റൈന്‍ ചെയ്യേണ്ടതും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

ഈ ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ നല്ല തീരുമാനമാണ്. ഏപ്രില്‍ 10ന് ശേഷം മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള വിശദമായ കണക്കുകള്‍ ലഭിക്കുകയുള്ളൂ. ലോക്ക് ഡൗണ്‍ തുടരണോ എന്നതടക്കമുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ അതിനുശേഷം മാത്രമേ സാധിക്കുകയുള്ളൂവെന്നും രണ്‍ദീപ് ഗുലേറിയ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button