KeralaLatest NewsNews

ക്ഷേ​ത്ര​ങ്ങ​ളി​ൽ, ഓ​ണ്‍​ലൈ​ൻ വ​ഴി​പാ​ടി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താനൊരുങ്ങി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർഡ്

തിരുവനന്തപുരം : ക്ഷേ​ത്ര​ങ്ങ​ളി​ൽ, ഓ​ണ്‍​ലൈ​ൻ വ​ഴി​പാ​ടി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താനൊരുങ്ങി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർഡ് . കോ​വി​ഡ് വ്യാ​പ​നം തടയുന്നതിനിയായി ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കു​ള്ള​തി​നാ​ൽ, ​ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളിലാണ് ഓ​ണ്‍​ലൈ​ൻ വ​ഴി​പാ​ടി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തുക.

Also read : ലോകരാഷ്ട്രങ്ങളില്‍ മരണം വിതച്ച് കോവിഡ് 19 : മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു : രോഗ ബാധ 14 ലക്ഷത്തിലധികം പേര്‍ക്ക്

ശ​ബ​രി​മ​ല​യി​ൽ വി​ഷു​വി​നു​ത​ന്നെ ഓ​ണ്‍​ലൈ​ൻ വ​ഴി​പാ​ടിനുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെയ്യും. ഇ​തി​ന് ബാ​ങ്കു​ക​ളു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കും. ശ​ബ​രി​മ​ല​യ്ക്കു​ശേ​ഷം മ​റ്റ് പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലും തു​ട​ർ​ന്ന് എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​ത് ന​ട​പ്പാ​ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗ​ണ​പ​തി​ഹോ​മം, നീ​രാ​ഞ്ജ​നം, ഭ​ഗ​വ​തി​സേ​വ, അ​ർ​ച്ച​ന തു​ട​ങ്ങി​യ​വ​യാ​ണ് ഓ​ണ്‍​ലൈ​ൻ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​കയെന്നും കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണി​പ്പോ​ൾ ദേ​വ​സ്വം ബോ​ർ​ഡ് എ​ന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button