Latest NewsIndiaNews

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായിട്ടും കേന്ദ്രസഹായം കുറവ് ; വിശദീകരണം ചോദിച്ച് ഹൈക്കോടതി

ചെന്നൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായിട്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തര സഹായം തമിഴ്‌നാടിന് കുറച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി വിശീദകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ മറുപടി നല്‍കണം എന്ന് കാണിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. </p>

തമിഴ്‌നാടിന് 510 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരധനസഹായമായി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ തമിഴ്‌നാടിനേക്കാള്‍ കുറവ് രോഗികളുള്ള പല സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ തുക ലഭിച്ചെന്നും ചൂണ്ടിക്കാട്ടി ലഭിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close