Latest NewsNewsIndia

പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു നേ​രെ​ ഭീ​ക​രാ​ക്ര​മണം : ഒ​രു സൈനികന് വീ​ര​മൃ​ത്യു

ശ്രീനഗർ : ഭീകരാക്രമണത്തിൽ ഒ​രു സൈനികന് വീ​ര​മൃ​ത്യു. ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു നേ​രെ ഭീ​ക​ര​ർ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു. ആക്രമണത്തിൽ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ശി​വ ലാ​ൽ നീ​റ്റ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്ഥ​ല​ത്ത് ഭീ​ക​ര​ർ​ക്കാ​യി സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read : ‘ധൈര്യമുണ്ടെങ്കില്‍ അടുത്ത് വാ… ഞാന്‍ നിന്റെ മുഖത്ത് തുപ്പും… നഴ്സുമാരുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് കോവിഡ രോഗികളുടെ ആക്രോശം : ഇവര്‍ക്കെതിരെ കടുത്ത നടപടിയുമായി അധികൃതര്‍

ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ൻ സെ​ക്ട​റി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച അ​ഞ്ച് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​ത്യേ​ക സേ​നാ വി​ഭാ​ഗ​ത്തി​ലെ അ​ഞ്ചു പേ​ർ വീ​ര​മൃ​ത്യു വ​രിച്ചിരുന്നു. ശ​നി​യാ​ഴ്ച തെ​ക്ക​ന്‍ ക​ശ്മീ​രി​ലെ ബ​ത്പു​ര​യി​ല്‍ നാ​ലു ഭീ​ക​ര​രെ സേ​ന വ​ധി​ച്ചി​രു​ന്നു. ബ​ത്പു​ര​യി​ല്‍ വ​ധി​ച്ച​ത് ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍ ഭീ​ക​ര​രെ​യാ​ണെ​ന്നാ​ണ് ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഇന്നലെ അതിർത്തിയിൽ പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനമുണ്ടായി. ജമ്മു കശ്മീരിലെ മാങ്കോട്ടിൽ നിയന്ത്രണ രേഖയ്ക്ക് സമീപം രാവിലെ 7:40 ഓടെയായിരുന്നു വെ​ടി​വ​യ്പും ഷെ​ല്ലാ​ക്ര​മ​ണ​വും ഉ​ണ്ടാ​യ​ത് . ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button