KeralaLatest NewsNews

ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ സൈബര്‍ ആക്രമണം : പ്രകോപനത്തിന് കാരണമായത് ഈ വാര്‍ത്തയും

തിരുവനന്തപുരം : ഏഷ്യാനെറ്റ് വാര്‍ത്തയ്‌ക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിനാണ് സൈബര്‍ ആക്രമണം നേരിട്ടത്. മലേറിയയ്ക്കുളള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി നിയന്ത്രണം നീക്കിയ കാര്യത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണത്തിന് പിന്നിലെ കാരണം. മരുന്ന് നല്‍കിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരും എന്ന് ട്രംപ് ഭീഷണിപ്പെടുത്തി എന്ന് തന്നെ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

read also : കോവിഡ് മരുന്ന് കയറ്റുമതി : യുഎസ് പ്രസിഡന്റ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ വളച്ചൊടിച്ചത് … ട്രംപ് യഥാര്‍ത്ഥത്തില്‍ പ്രതികരിച്ചത് ഇങ്ങനെ

ആന്റി നാഷണല്‍ ഏഷ്യാനെറ്റ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് ട്വിറ്ററില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള ആക്രമണം- ദേശവിരുദ്ദ ഏഷ്യാനെറ്റ് എന്ന്. ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് എന്ന വിനോദ ചാനലും തമ്മിലുള്ള വ്യത്യാസം അറിയാഞ്ഞിട്ടാണോ എന്നറിയില്ല. എന്തായാലും ഏഷ്യാനെറ്റ് എന്ന് മാത്രമേ ഹാഷ്ടാഗില്‍ ഉള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button