KeralaLatest NewsNews

പരീക്ഷ ഒഴിവാക്കിയിട്ടില്ല; കുട്ടികൾ പഠിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ്, പതിനൊന്ന്, പന്ത്രണ്ടാം ക്ലാസ്സുകളിലെ പരീക്ഷകൾ വൈകാതെ തന്നെ നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ജൂണ്‍ 1ന് തന്നെ സ്‌കൂള്‍ തുറക്കണമെന്നാണ് നമ്മുടെ പ്രതീക്ഷ. പക്ഷേ, കോവിഡ് പ്രതിരോധമാണ് പ്രധാനം. അതിനാണ് പ്രഥമപരിഗണനയെന്നും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഇനി നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകൾക്കും കുറച്ചുകൂടി നന്നായി പഠിച്ച് തയ്യാറെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: എന്തിനു വേണ്ടി ഇത് ചെയ്യുന്നു എന്ന് അറിയില്ല; വധഭീഷണി ഉണ്ടെന്ന് ഫുക്രു

ഏത് തരത്തിലും ഈ പരീക്ഷകൾ നടത്താൻ സർക്കാർ തയ്യാറാണ്. ഓൺലൈനായി പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായാൽ അങ്ങനെ ചെയ്യാൻ നമുക്ക് സംവിധാനങ്ങളുണ്ട്. അതല്ല, സാമ്പദ്രായിക തരത്തിൽ പരീക്ഷ നടത്തണമെങ്കിൽ അതിന് പരമാവധി ആളുകളെ കുറച്ച്, പല സമയങ്ങളിലായും ദിവസങ്ങളിലായും നടത്തുന്നതടക്കം സർക്കാർ ആലോചിക്കുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button