KeralaLatest NewsNews

കോവിഡ് വിലക്ക് ലംഘിച്ച് പ്രാർഥന നടത്തിയ വിശ്വാസികളുടെ മുമ്പിൽ പൊലീസ്; നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം

ചാവക്കാട്: കോവിഡ് നിയന്ത്രണങ്ങൾ നില നിൽക്കെ ചാവക്കാട് പുത്തൻ കടപ്പുറം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ വിലക്ക് ലംഘിച്ച് പ്രാർഥന. സംഭവ സ്ഥലത്ത് പൊലീസ് എത്തിയ ഉടൻ വിശ്വാസികൾ ചിതറിയോടി.

വിശ്വാസികളുടെ ബൈക്ക് വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചു. പക്ഷേ, നാട്ടുകാർ തടഞ്ഞു. ബൈക്കുകൾ കൊണ്ടു പോകാൻ കഴിഞ്ഞില്ല. നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

ALSO READ: കോഴിയിറച്ചി കിലോ 140 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നഷ്ടക്കച്ചവടത്തിലേക്ക്

സി.ഐ. അനിൽ ടി മേപ്പള്ളിക്ക് പരുക്കേറ്റു. ബഹളത്തിനിടെ ഗർഭിണിയ്ക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button