Latest NewsKeralaNews

കൊറോണയ്ക്ക് കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യം, പൊതുഇടങ്ങള്‍ തുറക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍; പിതാവിന് കിടിലന്‍ മറുപടി നല്‍കി മകന്‍ റോണ്‍ ബാസ്റ്റ്യന്‍

കൊച്ചി• കൊറോണയ്ക്ക് കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നും അതിനാല്‍ ലോക്ക്ഡൗണിലായ പൊതുഇടങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി മുന്‍ എം.പിയും അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോള്‍.

“അവസാനത്തെ മൈക്ക് മുപ്പതു ദിവസം മുൻപായിരുന്നു — കോതമംഗലത്തിനടുത്തു തൃക്കാരിയുരിൽ. വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാകുന്നു. നമുക്ക് നഷ്‌ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ക്ഡൗണിലായ പൊതുഇടങ്ങൾ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും,”- പോള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സെബാസ്റ്റ്യന്‍ പോളിന് അതേ പോസ്റ്റില്‍ തന്നെ മറുപടിയുമായി എത്തിയിരിക്കയാണ് മകനും അഭിഭാഷകനുമായ റോണ്‍ ബാസ്റ്റ്യന്‍. സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. അല്ലാതെ വ്യക്തികൾക്ക് മൈക്കിന് മുന്നിൽ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്ന് റോണ്‍ പിതാവിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തു.

തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങൾ കാൽനടയായി നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടുമ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളത്? അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാൻ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ളവർ ചെയ്യേണ്ടതെന്നും റോണ്‍ പറഞ്ഞു.

സെബാസ്റ്റ്യന്‍ പോളിന്റെ പോസ്റ്റിനെക്കാള്‍ ലൈക്കുകള്‍ റോണിന്റെ കമന്റിനു ലഭിച്ചുവെന്നതും ശ്രദ്ധേയം.

https://www.facebook.com/sebastian.paul.7564/posts/10221360929034830?comment_id=10221363728824823

shortlink

Related Articles

Post Your Comments

Related Articles


Back to top button