Latest NewsNewsIndia

ഏപ്രില്‍ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ അഭിനന്ദിക്കാന്‍ അഞ്ചു മിനിറ്റ് എഴുന്നേറ്റ് നില്‍ക്കണമെന്ന് വ്യാപക പ്രചാരണം; അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ അഭിനന്ദിക്കാന്‍ ഏപ്രില്‍ 12ന് അഞ്ചു മിനിറ്റ് എഴുന്നേറ്റ് നില്‍ക്കണമെന്ന് വ്യാപക പ്രചാരണത്തിനെതിരെ പ്രധാനമന്ത്രി തന്നെ ഒടുവില്‍ രംഗത്തെത്തി. തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിന് വേണ്ടി ആരോ ഒപ്പിച്ച പരിപാടിയാണിതെന്ന് മോദി പറയുന്നു. ‘മോദിയെ അഭിനന്ദിക്കാന്‍ അഞ്ചു മിനിറ്റ് എഴുന്നേറ്റ് നില്‍ക്കണമെന്ന സന്ദേശം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മോദിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള കുസൃതിയായാണ് തോന്നുന്നത്.’ അദ്ദേഹം ട്വിറ്ററില്‍ കുറിക്കുന്നു. തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button