Latest NewsIndiaInternational

കൊവിഡിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ടതിനെ കുറിച്ച് വുഹാനിലെ മലയാളികള്‍ പറയുന്നത് ഇങ്ങനെ

ബീജിംഗ്: കൊവിഡ് -19 എന്ന മഹാമാരിയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ മൂന്നുമാസം നീണ്ടുനിന്ന ലോക്ക്ഡൗണ്‍ കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്. വുഹാനില്‍ കൊവിഡ് സംഹാരതാണ്ഡവം നടത്തുമ്പോള്‍ നാട്ടിലേക്ക് പോകാതെ അവിടെതന്നെ തുടര്‍ന്ന ഇന്ത്യക്കാരില്‍ മലയാളികളുമുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ വുഹാനില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ടവര്‍.ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് നന്നായെന്നാണ് ഇവരുടെ അഭിപ്രായം.

കഴിഞ്ഞ 76 ദിവസവും ഞാന്‍ എന്റെ മുറിയിലും ലാബിലും മാത്രമായിരുന്നു. എനിക്കിപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്, കാരണം ഞാന്‍ ഈ ദിവസങ്ങളില്‍ ആരോടും സംസാരിച്ചിരുന്നില്ല. എല്ലാവരും മുറിക്കുള്ളില്‍ തന്നെയായിരുന്നു. വുഹാനില്‍ ജോലി ചെയ്യുന്ന മലയാളിയായ ഹൈഡ്രോ ബയോളജിസ്റ്റ് അരുണ്‍ജിത്ത് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.വുഹാനില്‍ രോഗം പടരുന്ന സമയത്ത് 700 ഇന്ത്യക്കാരെ എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിച്ചിരുന്നു.

എന്നാല്‍ അരുണ്‍ജിത് വുഹാനില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് ഭാര്യയെയും കുട്ടിയെയും 50 വയസ് കഴിഞ്ഞ മാതാപിതാക്കളെയും അപകടത്തിലാക്കുമെന്നും അദ്ദേഹം കരുതി. വുഹാനില്‍ താമസിക്കുന്ന മറ്റൊരു ഇന്ത്യന്‍ ശാസ്ത്രജ്ഞനും അരുണ്‍ജിത്തിനോട് യോജിച്ചു.
72 ദിവസം ഞാന്‍ എന്റെ മുറിയിലായിരുന്നു. എന്റെ അയല്‍വാസിയ്ക്ക് മൂന്ന് ചെറിയ കുട്ടികളാണ്.

കൊവിഡിനെ നേരിടാന്‍ 15000 കോടിയുടെ സാമ്പത്തിക പാക്കേജ്; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി

ഈ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഞാന്‍ അവരെ കാണാന്‍ ശ്രമിച്ചില്ല’.രോഗത്തെ പ്രതിരോധിക്കാന്‍ വുഹാനില്‍ നിന്ന് എന്തെങ്കിലും മാതൃക സ്വീകരിക്കാനുണ്ടെങ്കില്‍ അത് ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുകയെന്നതാണ്. ഇന്ത്യ ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹവും ഉപദേശിച്ചു. വുഹാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് വൈറസ് പടരാതിരിക്കാന്‍ കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button