Latest NewsNewsInternational

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സമാധാന നീക്കവുമായി യമൻ; രണ്ടാഴ്ചത്തേക്ക് സമ്പൂർണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

റിയാദ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സമാധാന നീക്കവുമായി യമൻ. യമനില്‍ അറബ് സഖ്യ സേന രണ്ടാഴ്ചത്തേക്ക് സമ്പൂർണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് സമാധാന നീക്കം. യമന്‍ സര്‍ക്കാരിന്‍റെ സമാധാന നീക്കങ്ങളെ പിന്തുണച്ച് രാജ്യത്ത് വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന് അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഹൂതികള്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. കൊവിഡ് 19 വ്യാപനത്തിന്‍റ അനന്തരഫലങ്ങളെ നേരിടാൻ യമനിൽ വെടിനിർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്‍റെ ആഹ്വാനം അനുസരിച്ചാണ് സഖ്യസേന ഏകപക്ഷീയ വെടിനിർത്തൽ തീരുമാനത്തിലേക്ക് പോയത്. യമൻ സർക്കാരും ഇതിനെ പിന്തുണച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button