KeralaLatest NewsNews

ലോക്ക്ഡൗൺ കഴിഞ്ഞാലും കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ

ന്യൂഡൽഹി: സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിച്ചാലും കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. കോഴിക്കോട് ജില്ല കൊവിഡ് ഹോട്‌സ്‌പോട്ട് വിഭാഗത്തിൽ ഉൾപ്പെട്ടതിനാലാണ് നടപടി.

മാഹി, വയനാട് അടക്കമുള്ള ജില്ലാ അതിർത്തികളിൽ നിന്ന് പ്രധാന റോഡുകളിലൂടെയല്ലാതെ കർണാടകയിൽ നിന്നടക്കം ആളുകൾ കാൽനടയായി ജില്ലയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവിടങ്ങളിൽ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾക്ക് അടുത്ത മന്ത്രിസഭാ യോഗത്തിൽ വ്യക്തതയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: തമിഴ്‌ നാട്ടില്‍ കോവിഡ് സാമൂഹിക വ്യാപനത്തിന് സാധ്യത;- എടപ്പാടി പളനിസ്വാമി

വ്യാജവാറ്റ് നിർമാണത്തിനെതിരെ എക്‌സൈസും പൊലീസും പരിശോധന ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഇത് ശക്തമായി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button